Tech

എ​സ്എം​എ​സ് ഫീ​സ് കൂ​ട്ടി: ഒ​ടി​പി​ക​ൾ ഇ​നി ഇ-​മെ​യി​ലി​ലേ​ക്ക്

ആ​മ​സോ​ണ്‍, ഗൂ​ഗ്‌​ള്‍, ഊ​ബ​ര്‍, മെ​റ്റ തു​ട​ങ്ങി​യ ക​മ്പ​നി​ക​ള്‍ അ​യ​ക്കു​ന്ന എ​സ്എം​എ​സു​ക​ള്‍ക്കും നി​ല​വി​ലെ നി​ര​ക്കു വ​ർ​ധ​ന ബാ​ധ​ക​മാ​ണ്

കൊ​ച്ചി: ഓ​ണ്‍ലൈ​ന്‍ ഇ​ട​പാ​ടു​ക​ളു​ടെ​യും മ​റ്റും ഒ​ടി​പി (വ​ണ്‍-​ടൈം പാ​സ്‌​വേ​ഡ്) ഇ​നി ഫോ​ണ്‍ ന​മ്പ​റി​ല്‍ വ​രു​ന്ന​തും കാ​ത്തി​രി​ക്ക​ണ്ട, പ​ക​രം ഇ-​മെ​യി​ല്‍ പ​രി​ശോ​ധി​ക്കേ​ണ്ടി വ​രും. ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും പ്ര​ചാ​ര​ണ​ത്തി​നാ​യും ഒ​ടി​പി (വ​ണ്‍-​ടൈം പാ​സ്‌​വേ​ഡ്) ന​ല്‍കാ​നും മ​റ്റും ക​മ്പ​നി​ക​ള്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് അ​യ​ക്കു​ന്ന എ​സ്എം​എ​സി​ന്‍റെ ഫീ​സ് ഇ​ന്ത്യ​ന്‍ ടെ​ലി​കോം ക​മ്പ​നി​ക​ള്‍ 25 ശ​ത​മാ​നം ഉ​യ​ര്‍ത്തി നാ​ല് രൂ​പ​യാ​ക്കി​യ​താ​ണ് ഇ​തി​നു കാ​ര​ണം.

എ​സ്എം​എ​സ് അ​യ​ക്കു​ന്ന​തി​ന് ചെ​ല​വേ​റി​യ​തോ​ടെ ഇ​പ്പോ​ള്‍ നി​ര​വ​ധി ക​മ്പ​നി​ക​ള്‍ ഇ-​മെ​യി​ല്‍ വ​ഴി​യാ​ണ് ഒ​ടി​പി ഉ​ള്‍പ്പെ​ടെ​യു​ള്ള വി​ശ​ദാം​ശ​ങ്ങ​ള്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് കൈ​മാ​റു​ന്ന​ത്. ആ​മ​സോ​ണ്‍, ഗൂ​ഗ്‌​ള്‍, ഊ​ബ​ര്‍, മെ​റ്റ തു​ട​ങ്ങി​യ ക​മ്പ​നി​ക​ള്‍ അ​യ​ക്കു​ന്ന എ​സ്എം​എ​സു​ക​ള്‍ക്കും നി​ല​വി​ലെ നി​ര​ക്കു വ​ർ​ധ​ന ബാ​ധ​ക​മാ​ണ്. ഇ​പ്പോ​ൾ​ത്ത​ന്നെ ഉ​യ​ര്‍ന്ന ഫീ​സാ​ണ് ഇ​ന്ത്യ​ന്‍ ടെ​ലി​കോം ക​മ്പ​നി​ക​ള്‍ ഈ​ടാ​ക്കു​ന്ന​തെ​ന്ന ആ​മ​സോ​ണി​ന്‍റെ​യും ഗൂ​ഗ്‌​ളി​ന്‍റെ​യും മ​റ്റും വി​മ​ര്‍ശ​നം നി​ല‍നി​ൽ​ക്കെ​യാ​ണ് വീ​ണ്ടും നി​ര​ക്ക് കൂ​ട്ടി​യ​ത്. ഈ ​ക​മ്പ​നി​ക​ളി​ല്‍ നി​ന്ന് അ​ന്താ​രാ​ഷ്‌​ട്ര എ​സ്എം​എ​സ് നി​ര​ക്കാ​ണ് ടെ​ലി​കോം ക​മ്പ​നി​ക​ള്‍ ഈ​ടാ​ക്കു​ന്ന​ത്. ആ​മ​സോ​ണി​ന്‍റെ​യും മെ​റ്റ​യു​ടെ​യും മ​റ്റും സെ​ര്‍വ​റു​ക​ള്‍ സ്ഥി​തി ചെ​യ്യു​ന്ന​ത് വി​ദേ​ശ​ത്താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണി​ത്.

ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും പ്ര​ചാ​ര​ണം, ഒ​ടി​പി അ​യ​ക്ക​ല്‍, ഓ​ര്‍ഡ​ര്‍ ചെ​യ്യ​പ്പെ​ട്ട ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ന​ല്‍ക​ലും ഓ​ര്‍ഡ​ര്‍ ഉ​റ​പ്പി​ക്ക​ലും തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യാ​ണ് ക​മ്പ​നി​ക​ള്‍ എ​സ്എം​എ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ ഏ​ക​ദേ​ശം 100 കോ​ടി​യി​ല​ധി​കം വാ​ണി​ജ്യ എ​സ്എം​എ​സു​ക​ള്‍ പ്ര​തി​ദി​നം അ​യ​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍. ചെ​ല​വ് കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​മ്പ​നി​ക​ള്‍ ഇ​നി എ​സ്എം​എ​സ് ഒ​ഴി​വാ​ക്കി, ഉ​പ​യോ​ക്താ​വി​ന്‍റെ ഇ-​മെ​യി​ലി​ലേ​ക്ക് വി​ശ​ദാം​ശ​ങ്ങ​ള്‍ അ​യ​ക്കു​ന്ന​ത് വ​ർ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് ഈ ​രം​ഗ​ത്തു​ള്ള​വ​ര്‍ പ​റ​യു​ന്നു. ചി​ല ക​മ്പ​നി​ക​ള്‍ ഉ​പ​യേ​ക്താ​വി​ന്‍റെ വാ​ട്സാ​പ്പി​ലേ​ക്കും വി​ശ​ദാം​ശ​ങ്ങ​ള്‍ അ​യ​ക്കു​ന്നു​ണ്ട്.

കേന്ദ്രത്തിന്‍റെ അവഗണന: വയനാട് എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും ഹർത്താൽ ആരംഭിച്ചു

പ്രവചനാതീതം പാലക്കാട്

റേഷൻ കടകൾ അടഞ്ഞുകിടക്കും; വ്യാപാരികളുമായി ഉടൻ ചർച്ച

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാർഡ്; രാഹുൽ മാങ്കൂട്ടത്തിൽ കുടുങ്ങിയേക്കും

മോദി ജി20 യോഗത്തിന് ബ്രസീലിൽ; ബൈഡനുമായി ചർച്ച നടത്തി