Sony sports float run wireless headphone 
Tech

ആകർഷകമായ വിലയിൽ ഫ്ളോട്ട് റണ്‍ സ്പോര്‍ട്സ് ഹെഡ്ഫോണുമായി സോണി

സോണി ഫ്ളോട്ട് റണ്‍ സ്പോർട്സ് ഹെഡ്ഫോൺ: ആകർഷക വിലയിൽ അത്യുത്തമ ശബ്ദാനുഭവം

കൊച്ചി: സോണി ഇന്ത്യ, പുതിയ വയര്‍ലെസ് സ്പോര്‍ട്സ് ഹെഡ്ഫോണ്‍ അവതരിപ്പിച്ചു. ശബ്ദ നിലവാരത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാതെ അത്‌ലറ്റുകളുടെ സുഖകരവും സുസ്ഥിരവുമായ അനുഭവത്തിനായി രൂപകൽപ്പന ചെയ്തതാണ് സോണി ഫ്ളോട്ട് റണ്‍ ഡബ്ല്യൂഐ-ഒഇ610 എന്ന പുതിയ മോഡല്‍. ആകർഷകമായ വിലയും ഇതിന്‍റെ പ്രത്യേകതയാണ്.

ലൈറ്റ് വെയ്റ്റ് ഡിസൈന്‍, പ്രഷര്‍ ഫ്രീ ഡിസൈന്‍ എന്നിവയ്ക്കൊപ്പം ഓടുമ്പോള്‍ വഴുതിപ്പോകാതിരിക്കാന്‍ ഒരു ഫ്ളെക്സിബിള്‍ നെക്ക്ബാന്‍ഡുമായാണ് ഫ്ളോട്ട് റണ്‍ മോഡല്‍ വരുന്നത്. ഏകദേശം 33 ഗ്രാമാണ് ഫ്ളോട്ട് റണ്‍ ഹെഡ്ഫോണുകളുടെ ഭാരം. ഹാറ്റ്സ്, സണ്‍ഗ്ലാസ് ഉള്‍പ്പെടെയുള്ള ആക്സസറികള്‍ ഉപയോഗിച്ചാലും നെക്ക്ബാന്‍ഡ് ഹെഡ്ഫോണുകളെ സുരക്ഷിതമായി നിലനിര്‍ത്തും.

ശ്വാസോച്ഛ്വാസം പോലെയുള്ള ശബ്ദങ്ങളുടെ പ്രതിധ്വനി ഇല്ലാതാക്കുന്നതിന് ഒരു ഓപ്പണ്‍ടൈപ്പ് ഡിസൈനും ഫ്ളോട്ട് റണ്‍ ഹെഡ്ഫോണുകള്‍ക്കുണ്ട്. ഐപിഎക്സ്4 സ്പ്ലാഷ് പ്രൂഫ് റേറ്റിങ്ങുമുണ്ട്. പൂര്‍ണ ചാര്‍ജിങ്ങില്‍ 10 മണിക്കൂര്‍ വരെ പ്ലേ ടൈമാണ് വാഗ്ദാനം. 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഒരു മണിക്കൂര്‍ വരെ പ്ലേ ടൈമും ലഭിക്കും. യുഎസ്ബി-സി ടൈപ്പ് ഉപയോഗിച്ച് ഫ്ളോട്ട് റണ്‍ ഹെഡ്ഫോണുകള്‍ ചാര്‍ജ് ചെയ്യാം.

സോണി സ്പോർട്സ് ഹെഡ്ഫോൺ മോഡലുകൾ കാണുന്നതിനും വാങ്ങുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യാം.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും