Tech

പൂർണ സൂര്യഗ്രഹണവും ആകാശത്തെ മറ്റു പ്രതിഭാസങ്ങളും

ന്യൂഡൽഹി: ഏപ്രിൽ 8ന് പൂർണസൂര്യഗ്രഹണമെന്ന ദൃശ്യവിസ്മയത്തിനായി കാത്തിരിക്കുകയാണ് സകലരും. മെക്സിക്കോ പസിഫിക് തീരത്തു നിന്ന് തുടങ്ങി ടെക്സാസ് വഴി 14 യുഎസ് സ്റ്റേറ്റുകളിലൂടെ ക്യാനഡ വരെയാണ് സൂര്യഗ്രഹണം കാണാൻ സാധിക്കുക.

ഏതാണ്ട് 4 മിനിറ്റും 28 സെക്കൻഡും നേരം സൂര്യനെ ചന്ദ്രൻ പൂർണമായും മറയ്ക്കുമെന്നാണ് ഗവേഷകർ പറയുന്നത്. സൂര്യഗ്രഹണത്തിനൊപ്പം ആകാശത്തുണ്ടാകുന്ന മറ്റു ചില പ്രതിഭാസങ്ങളെക്കൂടി പരിചയപ്പെടാം.

ബെയ്ലീസ് ബീഡ്സ്

സൂര്യനെ മറഞ്ഞ് ചന്ദ്രൻ സഞ്ചരിക്കുന്നതിനിടെ ചന്ദ്രോപരിതലത്തിലെ ഗർത്തങ്ങൾ ഉൾപ്പെടെയുള്ളവ മൂലമുള്ള ക്രമക്കേടുകൾ മൂലം സൂര്യ രശ്മികൾ കോർത്തെടുത്ത മുത്തു പോലെ കാണാൻ സാധിക്കും. ഫ്രാൻസിസ് ബെയ്‌ലിയാണ് ആദ്യം ഈ പ്രതിഭാസം കണ്ടെത്തിയത്. 1715 മേയ് 3നുണ്ടായ സൂര്യഗ്രഹണത്തിലാണ് ഈ പ്രതിഭാസം ബെയ്‌ലി നേരിട്ട് കണ്ടത്. പൂർണമായും സൂര്യനെ ചന്ദ്രൻ മറയ്ക്കുന്നതിന് തൊട്ടു മുൻപായിട്ടായിരിക്കും ഈ പ്രതിഭാസം കാണാൻ സാധിക്കുക.

ഡയമണ്ട് റിങ്

പൂർണ ഗ്രഹണത്തിനു മുൻപായി ചന്ദ്രോപരിതലത്തിൽ സൂര്യന്‍റെ ചെറിയ രശ്മികൾ കാണുന്നതാണ് ഡയമണ്ട് റിങ് എന്നറിയപ്പെടുന്നത്. ഒരു വജ്രം പതിപ്പിച്ച മോതിരം പോലിരിക്കും ആ സമയത്ത് ചന്ദ്രൻ.

സൂര്യന്‍റെ അന്തരീക്ഷം

പ്രകാശം കൊണ്ട് സാധാരണയായി സൂര്യന്‍റെ ഉപരിതലത്തെ കാണാൻ സാധിക്കാറില്ല. എന്നാൽ ചന്ദ്രന്‍റെ നിഴൽ വീഴുന്ന സമയത്ത് സൂര്യന്‍റെ ഉപരിതലം ഭൂമിയിൽ നിന്ന് വീക്ഷിക്കാൻ സാധിക്കും.

സൂര്യഗ്രഹണസമയത്ത് ചിലപ്പോൾ വാൽനക്ഷത്രങ്ങളെ കാണാനാകും. ചിലപ്പോൾ ബുധൻ, വ്യാഴം, ശനി , ചൊവ്വ എന്നീ ഗ്രഹങ്ങളെയും വീക്ഷിക്കാൻ സാധിക്കും.

ഡെവിൾ കോമറ്റ്

സൂര്യനും വ്യാഴത്തിനും ഇടയിൽ കാണപ്പെടുന്ന 12 പി/ പോൺസ് ബ്രൂക്സ് എന്ന വാൽനക്ഷത്രത്തെയും ചിലപ്പോൾ കാണാനാകും.

ഷാഡോ ബാൻഡ്സ്

ഗ്രഹണ സമയത്ത് അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റം മൂലം ഇരുളും വെളിച്ചവും ഇട കലർന്നു വരുന്ന ബാൻഡുകൾ ആകാശത്ത് കാണാൻ കഴിയും.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു