Identity theft illustration Image by studio4rt on Freepik
Tech

നവ ലോകത്തെ ടെക് വെല്ലുവിളികൾ

നോ​ൺ- ഫം​ഗ​ബി​ൾ ടോ​ക്ക​ണു​ക​ൾ, നി​ർ​മി​ത ബു​ദ്ധി, മെ​റ്റാ​വേ​ർ​സ് കാ​ല​ഘ​ട്ട​ത്തി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ളും സു​ര​ക്ഷ​യും

ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ലേ​ക്ക് ലോ​കം അ​തി​വേ​ഗം പ​രി​ണ​മി​ക്കു​മ്പോ​ൾ, നോ​ൺ- ഫം​ഗ​ബി​ൾ ടോ​ക്ക​ണു​ക​ൾ (എ​ൻ​എ​ഫ്ടി), നി​ർ​മി​ത​ബു​ദ്ധി (എ​ഐ), മെ​റ്റാ​വേ​ർ​സ് തു​ട​ങ്ങി​യ സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ൾ ക​ല, ക​ല​ക്റ്റി​ബി​ൾ വി​പ​ണി, വാ​ണി​ജ്യം, ആ​ശ​യ​വി​നി​മ​യം തു​ട​ങ്ങി സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ൽ വി​പ്ല​വം സൃ​ഷ്ടി​ക്കു​ക​യാ​ണ്. ഈ ​ക​ണ്ടു​പി​ടു​ത്ത​ങ്ങ​ൾ വി​ശാ​ല​മാ​യ അ​വ​സ​ര​ങ്ങ​ൾ​ക്കും നേ​ട്ട​ങ്ങ​ൾ​ക്കും വ​ഴി​തു​റ​ക്കു​ന്ന​തി​നൊ​പ്പം, കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ​യും സു​ര​ക്ഷ​യു​ടെ​യും കാ​ര്യ​ത്തി​ലും അ​ഭൂ​ത​പൂ​ർ​വ​മാ​യ വെ​ല്ലു​വി​ളി​ക​ൾ ഉ​യ​ർ​ത്തു​ന്നു.

നി​ർ​മി​ത​ബു​ദ്ധി പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ൻ​തോ​തി​ലു​ള്ള വി​വ​ര​ശേ​ഖ​ര​ണ​വും വി​വ​ര വി​ശ​ക​ല​ന​വു​മാ​ണ് ന​ട​ത്തു​ന്ന​ത്. ഗു​രു​ത​ര​മാ​യ സ്വ​കാ​ര്യ​താ ആ​ശ​ങ്ക​ക​ളും ഇ​ത് ഉ​യ​ർ​ത്തു​ന്നു​ണ്ട്. നോ​ൺ- ഫം​ഗ​ബി​ൾ ടോ​ക്ക​ണു​ക​ളു​ടെ ഉ​പ​യോ​ഗം കു​തി​ച്ചു​യ​ർ​ന്ന​തോ​ടെ, ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഡി​ജി​റ്റ​ൽ വാ​ല​റ്റു​ക​ളി​ൽ നി​ന്ന് ഫ​ണ്ട് മോ​ഷ്ടി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ദു​ഷ്പ്ര​വ​ണ​ത​ക​ളും വ​ർ​ധി​ക്കു​ക​യാ​ണ്.

ആ​പേ​ക്ഷി​ക​മാ​യി നോ​ക്കു​മ്പോ​ൾ മെ​റ്റാ​വേ​ർ​സ് ശൈ​ശ​വാ​വ​സ്ഥ​യി​ലാ​ണ്. എ​ന്നാ​ൽ പ്ലാ​റ്റ്‌​ഫോ​മി​ന്‍റെ സു​ര​ക്ഷ, സ്വ​കാ​ര്യ​താ പ​രി​ര​ക്ഷ​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ മ​ന​സി​ലാ​ക്കേ​ണ്ട​തു​ണ്ട്.

സൈ​ബ​ർ മേ​ഖ​ല​യി​ലെ ഭീ​ഷ​ണി​ക​ളു​ടെ സ​ങ്കീ​ർ​ണ​ത വ​ർ​ധി​ച്ചു. പ്രാ​ദേ​ശി​ക​വും രാ​ജ്യാ​ന്ത​ര​വു​മാ​യ സം​രം​ഭ​ങ്ങ​ളി​ലൂ​ടെ വ്യ​വ​സാ​യി​ക, അ​ക്കാ​ദ​മി​ക, സ​ർ​ക്കാ​ർ മേ​ഖ​ല​ക​ളി​ൽ ഉ​ന്ന​ത ത​ല സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണ്. സു​ര​ക്ഷി​ത​വും വി​ശ്വ​സ​നീ​യ​വു​മാ​യ സൈ​ബ​ർ ഇ​ടം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ ത​ര​ണം ചെ​യ്യാ​ൻ, "നോ​ൺ-​ഫം​ഗ​ബി​ൾ ടോ​ക്ക​ണു​ക​ൾ (എ​ൻ​എ​ഫ്ടി), നി​ർ​മി​ത​ബു​ദ്ധി (എ​ഐ), മെ​റ്റാ​വേ​ർ​സ് കാ​ല​ഘ​ട്ട​ത്തി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ളും സു​ര​ക്ഷ​യും' എ​ന്ന വി​ഷ​യ​ത്തി​ലൂ​ന്നി​യു​ള്ള ജി20 ​യോ​ഗം ജൂ​ലൈ 13-14 തീ​യ​തി​ക​ളി​ലാ​യി ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ക്കു​ക​യു​ണ്ടാ​യി.

ഡോ. ജെ.എം. വ്യാസ്, ഡോ. നവീൻ കുമാർ ചൗധരി.

എ​ൻ​എ​ഫ്ടി

2014നു ​ശേ​ഷം, നോ​ൺ- ഫം​ഗ​ബി​ൾ ടോ​ക്ക​ണു​ക​ൾ ക​ലാ​വി​പ​ണി​യി​ൽ വി​പ്ല​വം സൃ​ഷ്ടി​ച്ചു. ഡി​ജി​റ്റ​ൽ ആ​സ്തി​ക​ളു​ടെ ഡി​ജി​റ്റ​ൽ ഉ​ട​മ​സ്ഥ​ത​യും ഉ​ത്പ​ത്തി പ്ര​മാ​ണീ​ക​ര​ണ​വും സാ​ധ്യ​മാ​ക്കു​ന്നു. 2028ഓ​ടെ എ​ൻ​എ​ഫ്ടി വി​പ​ണി ഏ​ക​ദേ​ശം 20 ബി​ല്യ​ൺ യൂ ​എ​സ് ഡോ​ള​റി​ലെ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ഈ ​വി​പ്ല​വ​ക​ര​മാ​യ സാ​ങ്കേ​തി​ക വി​ദ്യ നി​യ​മ​ലം​ഘ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പു​തു​വ​ഴി​ക​ൾ തു​റ​ക്കു​ക​യാ​ണ്.

വ്യാ​ജ എ​ൻ​എ​ഫ്ടി​ക​ൾ, അ​ന​ധി​കൃ​ത പ​ക​ർ​പ്പു​ക​ൾ, പ​ക​ർ​പ്പ​വ​കാ​ശ ലം​ഘ​നം എ​ന്നി​വ ഡി​ജി​റ്റ​ൽ ക​ലാ മേ​ഖ​ല​യി​ൽ ആ​ശ​ങ്ക​യാ​യി മാ​റി​യി​രി​ക്കു​ന്നു. എ​ൻ​എ​ഫ്ടി ഇ​ട​പാ​ടു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ക്രി​പ്‌​റ്റോ ക​റ​ൻ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​നി​ൽ​ക്കു​ന്ന അ​ജ്ഞാ​ത​ത്വം ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, നി​കു​തി വെ​ട്ടി​പ്പ്, നി​യ​മ​വി​രു​ദ്ധ ധ​ന​സ​ഹാ​യം എ​ന്നി​വ സു​ഗ​മ​മാ​ക്കും.

ഇ​തു കൂ​ടാ​തെ, എ​ൻ​എ​ഫ്ടി പ്ലാ​റ്റ്‌​ഫോ​മി​ൽ നി​ല​വി​ലു​ള്ള സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ൾ, ദൗ​ർ​ബ​ല്യ​ങ്ങ​ൾ എ​ന്നി​വ സ​ങ്കീ​ർ​ണ​മാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ലേ​ക്ക് ന​യി​ച്ചേ​ക്കാം. ഇ​ത് വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​ത്തി​നും മാ​ന ന​ഷ്‌​ട​ത്തി​നും ഇ​ട​യാ​ക്കും. എ​ൻ​എ​ഫ്ടി ഇ​ട​പാ​ടു​ക​ളു​ടെ ആ​ധി​കാ​രി​ക​ത​യും നി​യ​മ​സാ​ധു​ത​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ ച​ട്ട​ക്കൂ​ടു​ക​ൾ സ്ഥാ​പി​ക്കു​ക​യും നി​യ​മ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​ക​ളെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും അ​ന്താ​രാ​ഷ്‌​ട്ര സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​ക​യും ജി20 ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ സ​ഹ​ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്.

നി​ർ​മി​ത​ബു​ദ്ധി

നി​ർ​മി​ത​ബു​ദ്ധി​യു​ടെ വ്യാ​പ​നം വി​വി​ധ വ്യ​വ​സാ​യ​മേ​ഖ​ല​യി​ലു​ട​നീ​ളം പ​രി​വ​ർ​ത്ത​ന സാ​ധ്യ​ത​ക​ൾ തു​റ​ന്നു. സൈ​ബ​ർ സു​ര​ക്ഷ, നി​യ​മ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​ക​ൾ, വി​പ​ണി/​കാ​ലാ​വ​സ്ഥ പ്ര​വ​ച​നം എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ർ​മി​ത​ബു​ദ്ധി ശ​ക്ത​മാ​യ ഒ​രു ഉ​പ​ക​ര​ണ​മാ​യി മാ​റി​യി​ട്ടു​ണ്ട്. സൈ​ബ​ർ കു​റ്റ​വാ​ളി​ക​ൾ എ​ഐ ഉ​പ​യോ​ഗി​ച്ചു​ള്ള അ​ത്യാ​ധു​നി​ക സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളും ത​ട്ടി​പ്പു​ക​ളും ന​ട​ത്താ​നു​ള്ള സാ​ധ്യ​ത​ക​ളും ഏ​റു​ക​യാ​ണ്.

നി​ർ​മി​ത​ബു​ദ്ധി​യു​ടെ സ്വാ​ധീ​നം ഭാ​വാ​ത്മ​ക മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക​പ്പു​റ​ത്തേ​ക്കും വ്യാ​പി​ക്കു​ന്നു. നി​ഷേ​ധാ​ത്മ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. സ​ങ്കീ​ർ​ണ​മാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​നും വ്യ​ക്തി​വി​വ​ര മോ​ഷ​ണം ന​ട​ത്താ​നും തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​നും എ​ഐ ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​വ​ണ​ത ഏ​റി വ​രി​ക​യാ​ണ്. എ​ഐ- അ​ധി​ഷ്ഠി​ത മാ​ൽ​വെ​യ​ർ, APTs, DDOS, ഡീ​പ്പ് ഫേ​ക്ക് സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നി​വ എ​ഐ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സൈ​ബ​ർ സു​ര​ക്ഷാ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്. ഇ​ത് തീ​ർ​ച്ച​യാ​യും വ്യ​ക്തി​ഗ​ത സ്വ​കാ​ര്യ​ത​യ്ക്കും വി​ശ്വാ​സ്യ​ത​യ്ക്കും ഡി​ജി​റ്റ​ൽ ഉ​ള്ള​ട​ക്ക​ത്തി​ന്‍റെ സ​മ​ഗ്ര​ത​യ്ക്കും കാ​ര്യ​മാ​യ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു.

നി​ർ​മി​ത​ബു​ദ്ധി​യു​ടെ ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ, ജി20 ​രാ​ജ്യ​ങ്ങ​ൾ സൈ​ബ​ർ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യും ആ​ഗോ​ള സ​ഹ​ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ഉ​യ​ർ​ന്നു​വ​രു​ന്ന ഭീ​ഷ​ണി​ക​ളെ നേ​രി​ടാ​ൻ ഗ​വേ​ഷ​ണ​ത്തി​നാ​യി വി​ഭ​വ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ക​യും ചെ​യ്യേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. നി​ർ​മി​ത​ബു​ദ്ധി വി​ക​സ​ന​ത്തി​നും നി​ർ​വ​ഹ​ണ​ത്തി​നും വേ​ണ്ടി​യു​ള്ള ധാ​ർ​മി​ക ച​ട്ട​ക്കൂ​ടു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് ഉ​ത്ത​ര​വാ​ദി​ത്ത​പൂ​ർ​ണ​മാ​യ ഉ​പ​യോ​ഗം ഉ​റ​പ്പാ​ക്കു​ക​യും എ​ഐ അ​ധി​ഷ്ഠി​ത നി​യ​മ​ലം​ഘ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ല​ഘൂ​ക​രി​ക്കു​ക​യും ചെ​യ്യും.

എ​ഐ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക, ഉ​ത്ത​ര​വാ​ദി​ത്ത​പൂ​ർ​ണ​മാ​യ എ​ഐ വി​ക​സ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, എ​ഐ അ​ധി​ഷ്ഠി​ത അ​പ​ക​ട നി​വാ​ര​ണ സം​വി​ധാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ക എ​ന്നി​വ സു​ര​ക്ഷി​ത ഡി​ജി​റ്റ​ൽ ആ​വാ​സ​വ്യ​വ​സ്ഥ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള നി​ർ​ണാ​യ​ക ചു​വ​ടു​വ​യ്പു​ക​ളാ​ണ്.

മെ​റ്റാ​വേ​ർ​സ്

ഭൗ​തി​ക​വും ഡി​ജി​റ്റ​ൽ യാ​ഥാ​ർ​ഥ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള അ​തി​ർ​വ​ര​മ്പു​ക​ൾ നേ​ർ​ത്തു​വ​രു​ന്ന പ​ര​സ്പ​ര​ബ​ന്ധി​ത​മാ​യ വെ​ർ​ച്വ​ൽ ലോ​ക​ത്തെ​യാ​ണ് മെ​റ്റാ​വേ​ർ​സ് പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. ഇ​ത് ബി​സി​ന​സ് സം​രം​ഭ​ങ്ങ​ൾ​ക്കും സാ​മൂ​ഹി​ക-​സം​സ്കാ​രി​ക മേ​ഖ​ല​ക​ൾ​ക്കും ഇ​ട​പെ​ട​ലു​ക​ൾ​ക്കും വി​നോ​ദ​ത്തി​നും വ​ലി​യ സാ​ധ്യ​ത​ക​ൾ പ്ര​ദാ​നം ചെ​യ്യു​ന്നു.

എ​ന്നാ​ൽ എ​ല്ലാ​ത്തി​നും അ​തി​ന്‍റെ​താ​യ വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നു മാ​ത്ര​മ​ല്ല അ​പ​ക​ട​സാ​ധ്യ​ത​ക​ളു​മു​ണ്ട്. വ്യ​ക്തി​വി​വ​ര മോ​ഷ​ണം, ഫി​ഷി​ങ് ആ​ക്ര​മ​ണ​ങ്ങ​ൾ, വെ​ർ​ച്വ​ൽ ആ​സ്തി മോ​ഷ​ണം എ​ന്നി​വ ഭീ​ഷ​ണി​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. മാ​ത്ര​മ​ല്ല, മെ​റ്റാ​വേ​ർ​സി​ന്‍റെ വി​കേ​ന്ദ്രീ​കൃ​ത സ്വ​ഭാ​വം നി​യ​മ നി​ർ​വ​ഹ​ണ ശ്ര​മ​ങ്ങ​ളെ സ​ങ്കീ​ർ​ണ​മാ​ക്കു​ക​യും സ​ർ​ക്കാ​രു​ക​ൾ, സാ​ങ്കേ​തി​ക ക​മ്പ​നി​ക​ൾ, സൈ​ബ​ർ സു​ര​ക്ഷാ വി​ദ​ഗ്ധ​ർ എ​ന്നി​വ​യ്ക്കി​ട​യി​ലു​ള്ള മെ​ച്ച​പ്പെ​ട്ട സ​ഹ​ക​ര​ണം അ​നി​വാ​ര്യ​മാ​ക്കു​ക​യും ചെ​യ്യും.

ശ​ക്ത​മാ​യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക, ഉ​പ​യോ​ക്തൃ വി​ദ്യാ​ഭ്യാ​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ഫ​ല​പ്ര​ദ​മാ​യ നി​യ​ന്ത്ര​ണ ച​ട്ട​ക്കൂ​ടു​ക​ൾ ന​ട​പ്പി​ലാ​ക്കു​ക എ​ന്നി​വ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും സു​ര​ക്ഷി​ത​മാ​യ അ​നു​ഭ​വം ഉ​റ​പ്പാ​ക്കു​ന്ന​തി​നും സ​ഹാ​യ​ക​മാ​കും.

ഉ​പ​സം​ഹാ​രം

സാ​ങ്കേ​തി​ക​വി​ദ്യ ന​മ്മു​ടെ ലോ​ക​ത്തെ പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത് തു​ട​രു​മ്പോ​ൾ, കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ​യും സു​ര​ക്ഷ​യു​ടെ​യും പ​ശ്ചാ​ത്ത​ലം വി​ല​യി​രു​ത്തി, വ്യ​വ​സാ​യ മേ​ഖ​ല, അ​ക്കാ​ദ​മി​ക മേ​ഖ​ല, സ​ർ​ക്കാ​രു​ക​ൾ, വി​ഷ​യ വി​ദ​ഗ്ധ​ർ എ​ന്നി​വ സ​ഹ​ക​രി​ച്ച് എ​ൻ​എ​ഫ്ടി, എ​ഐ, മെ​റ്റാ​വേ​ർ​സ് എ​ന്നി​വ ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ ജി20 ​രാ​ജ്യ​ങ്ങ​ൾ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തു​ണ്ട്.

അ​ന്താ​രാ​ഷ്‌​ട്ര സ​ഹ​ക​ര​ണം, ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ, സാ​ങ്കേ​തി​ക ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ, പൊ​തു ബോ​ധ​വ​ത്ക്ക​ര​ണ പ്ര​ചാ​ര​ണ​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ, വ്യ​ക്തി​ക​ളു​ടെ​യും ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സാ​മൂ​ഹ​ങ്ങ​ളു​ടെ​യും താ​ൽ​പ്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ച്ചു​കൊ​ണ്ട് എ​ൻ​എ​ഫ്ടി, എ​ഐ, മെ​റ്റാ​വേ​ർ​സ് എ​ന്നി​വ​യു​ടെ പ​രി​വ​ർ​ത്ത​ന ശ​ക്തി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കും.

നി​യ​ന്ത്ര​ണ ച​ട്ട​ക്കൂ​ടി​ന് അ​നു​സൃ​ത​മാ​യി ഉ​യ​ർ​ന്നു​വ​രു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ​ക്ക​നു​ഗു​ണ​മാ​യു​ള്ള സൈ​ബ​ർ സു​ര​ക്ഷ സം​ബ​ന്ധി​ച്ച കേ​ന്ദ്രീ​കൃ​ത ഗ​വേ​ഷ​ണ വി​ക​സ​ന സ​മീ​പ​നം മെ​ച്ച​പ്പെ​ട്ട സൈ​ബ​ർ-​സു​ര​ക്ഷ ആ​വാ​സ​വ്യ​വ​സ്ഥ സൃ​ഷ്ടി​ക്കു​ന്ന​തി​നൊ​പ്പം സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ എ​ല്ലാ ത​ല​ത്തി​ലും സ്വീ​ക​രി​ക്കു​ന്ന​തി​നും സ​ഹാ​യ​ക​മാ​കും.

അ​പ​ക​ട​സാ​ധ്യ​ത​ക​ളി​ൽ നി​ന്ന് ജ​ന​സ​മൂ​ഹ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം മി​ക​ച്ച സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ അ​പാ​ര​മാ​യ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക എ​ന്ന​താ​യി​രി​ക്ക​ണം ന​മ്മു​ടെ അ​ടി​സ്ഥാ​ന ല​ക്ഷ്യം.

ഇന്ത‍്യയ്ക്ക് മികച്ച തുടക്കം, സെഞ്ച്വറിയടിച്ച് സഞ്ജുവും, തിലക് വർമയും

കണ്ണൂരിൽ നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

വയനാട്: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ട്

അമിത് ഷായുടെ ഹെലികോപ്റ്ററും, ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ‍്യോഗസ്ഥർ