കൊച്ചി: നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ തങ്ങളുടെ ഏറ്റവും പരിസ്ഥിതി സൗഹൃദ സ്മാര്‍ട്ട്ഫോണായ നോക്കിയ എക്സ്30 5ജി അവതരിപ്പിച്ചു. ഫോണിന്‍റെ പ്രകടനത്തില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്താതെ 100 ശതമാനം റീസൈക്കിള്‍ ചെയ്ത അലുമിനിയം ഫ്രെയിമും 65 ശതമാനം റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ബാക്കും ഉപയോഗിച്ചാണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്. 6.43 ഇഞ്ച് അമോലെഡ് പ്യൂവര്‍ഡിസ്പ്ലേ ഉള്‍പ്പെടെയുള്ള പ്രീമിയം ഫീച്ചറുകളുമായാണ് നോക്കിയ എക്സ്30 5ജി വരുന്നത്. അള്‍ട്രാ-ടഫ് കോര്‍ണിങ് ഗൊറില്ല ഗ്ലാസ് ഡിസ്പ്ലേയും ഫോണിനുണ്ട്.
മൂന്ന് വര്‍ഷത്തെ വാറന്‍റിയാണ് ഫോണിന് കമ്പനി നല്‍കുന്നത്. മൂന്ന് ഒഎസ് അപ്ഗ്രേഡുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നിവയോടെയുള്ള 13എംപി അള്‍ട്രാ വൈഡ് ക്യാമറയും, 50എംപി പ്യുവര്‍വ്യൂ ക്യാമറയും ഉപഭോക്താക്കള്‍ക്ക് മികച്ച ചിത്രങ്ങളും ദൃശ്യങ്ങളും നല്‍കും. 16 മെഗാ പിക്സല്‍ ഫ്രണ്ട് സെല്‍ഫി ക്യാമറയിലൂടെ അതിശയിപ്പിക്കുന്ന സെല്‍ഫികളും പകര്‍ത്താം. രണ്ടു ദിവസത്തെ ബാറ്ററി ലൈഫാണ് മറ്റൊരു സവിശേഷത.
ക്ലൗഡി ബ്ലൂ, ഐസ് വൈറ്റ് നിറങ്ങളില്‍ ലഭ്യമായ നോക്കിയ എക്സ്30 5ജിയുടെ പ്രീബുക്കിങ്ങിന് ആരംഭിച്ചു. 8/256 ജിബി മെമ്മറി/സ്റ്റോറേജില്‍ വരുന്ന ഫോണിന് ലോഞ്ച് ഓഫറായി പരിമിത കാലയളവില്‍ 48,999 രൂപയ്ക്ക് പ്രീബുക്ക് ചെയ്യാം. ഫെബ്രുവരി 20 മുതല്‍ ആമസോണിലും, നോക്കിയ വെബ്സൈറ്റിലും മാത്രമായിരിക്കും ഫോണ്‍ വില്‍പന. നോക്കിയ എക്സ്30 5ജി 5799 രൂപയുടെ അതിശയകരമായ ലോഞ്ച് ഓഫറുമായാണ് വരുന്നത് ഇതില്‍ 33 വാട്ട്സ് ഫാസ്റ്റ് ചാര്‍ജറും കോംപ്ലിമെന്‍ററി ആയി നോക്കിയ കംഫര്‍ട്ട് ഇയര്‍ബഡുകളും പ്രധാന ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ഉള്‍പ്പെടുന്നു.
പരിസ്ഥിതി സൗഹൃദമായ ഒരു മുന്നിര സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കുന്നതല്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും കൂടുതല്‍ സുസ്ഥിരതയ്ക്കായി തങ്ങളുടെ പരിശ്രമം തുടരുകയാണെന്നും എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യ, മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക വൈസ് പ്രസിഡന്‍റ് സന്‍മീത് സിങ് കൊച്ചാര്‍ പറഞ്ഞു.