25 ലക്ഷം വാർഷിക വരുമാനം തിരയുന്നില്ലെന്ന യുവാവിന്‍റെ പോസ്റ്റ് വൈറൽ representative image
Trending

25 ലക്ഷം വാർഷിക വരുമാനം കൊണ്ട് ഒരു മൂന്നംഗ കുടുംബം എങ്ങനെ ജീവിക്കും!!

ശമ്പളം എത്ര കിട്ടിയാലും തികയുന്നില്ലെന്ന് പരാതി പറയുന്നവരാവും അധികവും. ഇപ്പോഴിതാ സംമൂഹ മാധ്യമത്തിൽ അത്തരമൊരു പോസ്റ്റാണ് വൈറലായിരിക്കുന്നത്. 25 ലക്ഷം വാര്‍ഷിക വരുമാനം മൂന്നു പേരടങ്ങുന്ന കുടുംബത്തിന് തികയുന്നില്ലെന്ന ആശങ്കയാണ് നിക്ഷേപകനും ട്രേഡറുമായ സൗരവ് ദത്ത എന്നയാൾ പങ്കുവെച്ചിരിക്കുന്നത്.

25 ലക്ഷം വാര്‍ഷിക വരുമാനം ലഭിക്കുന്ന ഒരാള്‍ക്ക് മറ്റു ചെലവുകൾ കഴിഞ്ഞ് മാസം കയ്യിൽ കിട്ടുന്ന തുക 1.5 ലക്ഷം രൂപയായിരിക്കുമെന്നും ഈ തുക എങ്ങനെ ചെലവായി പോകുന്നു എന്ന് കണക്കുകൾ വിശദീകരിക്കുകയാണ് സൈരവ് ദത്ത.

മാസശമ്പളത്തിൽ അത്യാവശ്യ കാര്യങ്ങൾക്കും ഇഎംഐക്കും വടകയ്ക്കും ഒരു ലക്ഷത്തോളം ചെലവാകുമെന്നാണ് സൗരവ് ദത്ത കുറിക്കുന്നത്. പുറത്തു പോയി ഭക്ഷണം കഴിക്കുന്നതിനും സിനിമ കാണുന്നതിനും 25,000 ചിലവാകും. പെട്ടെന്നുള്ള ചെലവുകൾക്കും മെഡിക്കൽ ചെലവിനുമായി 25000, പിന്നെ ബാങ്കിൽ നിഷേപിക്കാനായി എന്തുണ്ടെന്നാണ് സൗരവിന്‍റെ ചോദ്യം.

സൈരവിനെ അനുകൂലിച്ചും പ്രതികൂലിച്ചുമായി നിരവധി കമന്‍റുകളാണ് സമൂഹമാധ്യമങ്ങളിൽ കമന്‍റുകൾ വരുന്നത്. 25 ലക്ഷം രൂപ വാർഷിക വരുമാനം ജീവിക്കാൻ ധാരാളമാണെന്ന് മുതൽ പണപ്പെരുപ്പത്തിന്റെ കാലത്ത് ഈ തുക തികയില്ലെന്നുവരെ കമന്‍റുകൾ നീളുന്നു. കമന്‍റിലെ പകുതിയിലേറെ പേരും പോസ്റ്റിനെ വിമർശിക്കുന്നവരാണ്.

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ഫുഡ് ഡെലിവറി ചെയ്യാൻ വൈകി; ഉപഭോക്താവ് ചീത്ത പറഞ്ഞതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി