ബംഗളൂരു: തുടര്‍ച്ചയായി ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് റോഡിലൂടെ പാഞ്ഞ യുവാവ് എഐ ക്യാമറയിൽ കുടുങ്ങിയത് 643 തവണ. നഗര പരിധിയിലെ വിവിധ ജംഗ്ഷനുകളില്‍ സ്ഥാപിച്ച എഐ ക്യാമറ അടക്കമുള്ളവയിലാണ് നിയമ ലംഘനങ്ങള്‍ പതിഞ്ഞത്.
ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്ര, ചുവപ്പ് സിഗ്നല്‍ ലംഘനം, അമിത വേഗത, മൊബൈല്‍ ഫോണില്‍ സംസാരിച്ച് യാത്ര തുടങ്ങിയവ കുറ്റങ്ങളിലായി യുവാവിന് സ്കൂട്ടർ ഉടമയ്ക്ക് ട്രാഫിക് പൊലീസ് പിഴയായി ചുമത്തിയത് 3.24 ലക്ഷം രൂപയാണ്.
KA 04 KF 9072 എന്ന നമ്പരിലുള്ള സ്‌കൂട്ടര്‍ 'മാല ദിനേശ്' എന്ന പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നഗര പരിധിക്കുള്ളില്‍ 643 ട്രാഫിക് നിയമലംഘനങ്ങളാണ് ഈ വാഹനം ഓടിച്ചവര്‍ നടത്തിയതെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. നോട്ടീസ് അയച്ചതിന് ശേഷവും സ്‌കൂട്ടറുമായി വീണ്ടും നിയമങ്ങള്‍ ലംഘിച്ചതായി എഐ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സ്‌കൂട്ടര്‍ ഓടിച്ചവര്‍ക്കും ഉടമയ്ക്കും വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.