'എല്ലാ സ്ത്രീകളും ബഹുമാനിക്കപ്പെടണം'; റാഡിക്കൽ ഫെമിനിസമെന്ന പേരിൽ ഒരു ഓട്ടോയുടെ ചിത്രം വൈറലാവുന്നു 
Trending

റാഡിക്കൽ ഫെമിനിസമെന്ന പേരിൽ ബംഗളൂരുവിൽ നിന്നും ഒരു ഓട്ടോയുടെ ചിത്രം വൈറലാവുന്നു

വേർതിരിവുകളില്ലാതെ സ്ത്രീകൾ ബഹുമാനിക്കപ്പെടേണ്ടതുണ്ടെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോൾ‌ വേര്‍തിരിവിനെ ഉയര്‍ത്തിക്കാണിക്കുക തന്നെയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് മറുവിഭാഗം കുറ്റപ്പെടുത്തുന്നു

സാധാരണക്കാരുടെ വാഹനമാണ് ഓട്ടോറിക്ഷ. അവയുടെ പിന്നിൽ മിക്കവാറും എന്തെങ്കിലും സന്ദേശങ്ങളോ ഇഷ്ട താരങ്ങളുടെ മാസ് ഡയലോഗുകളെ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ ഇതേപോലൊരു ഓട്ടോയുടെ ചിത്രമാണ് ബംഗളൂരുവിൽ നിന്നും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

''മെലിഞ്ഞതോ വണ്ണമുള്ളതോ ആകട്ടെ, കറുത്തതോ വെളുത്തതോ ആകട്ടെ, കന്യകയോ അല്ലാത്തവളോ ആകട്ടെ. എല്ലാ സ്ത്രീകളും ബഹുമാനം അര്‍ഹിക്കുന്നു''- എന്ന് ഓട്ടോയുടെ പിന്നിലെഴുതിയ ചിത്രമാണ് വൈറലായിരിക്കുന്നത്. 'ബംഗളൂരൂ റോഡുകളിൽ നിന്നുള്ള റാഡിക്കൽ ഫെമിനിസം' എന്ന വിശേഷണത്തോടെയാണ് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കുറിപ്പിന് പിന്നാലെ വ്യത്യസ്ത അഭിപ്രായങ്ങളാണ് ആളുകൾ രേഖപ്പെടുത്തുന്നത്. വേർതിരിവുകളില്ലാതെ സ്ത്രീകൾ ബഹുമാനിക്കപ്പെടേണ്ടതുണ്ടെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോൾ‌ വേര്‍തിരിവിനെ ഉയര്‍ത്തിക്കാണിക്കുക തന്നെയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് മറുവിഭാഗം കുറ്റപ്പെടുത്തുന്നു.

കുറിപ്പിലുള്ളത് പോലെ റാഡിക്കൽ‌ ഫെമിനിസമല്ലിതെന്നും പാലിക്കേണ്ട മാന്യത മാത്രമാണിതെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും