Trending

കിലോയ്ക്ക് 2.5 ലക്ഷം വിലയുള്ള മാങ്ങ; ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു... പിന്നീട് സംഭവിച്ചത്

ഭുവനേശ്വര്‍: ഒഡീഷയിൽ ലക്ഷങ്ങള്‍ വില വരുന്ന മാങ്ങകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. അടുത്ത ദിവസം തോട്ടത്തിൽ നിന്നു മാങ്ങ മോഷണം പോയി. ഒഡീഷയിലെ നുപാഡ ജില്ലയിലാണ് സംഭവം. ലക്ഷ്മി നാരായണിൻ്റെ തോട്ടത്തിലെ മാങ്ങകളാണ് മോഷണം പോയത്.

ആഗോള വിപണിയില്‍ കിലോയ്ക്ക് 2.5 ലക്ഷം രൂപ വില വരുന്ന മാങ്ങകൾ തൻ്റെ തോട്ടത്തിലുണ്ടെന്ന് തിരിച്ചറിഞ്ഞ ഉടമയായ ലക്ഷ്മി നാരായൺ ആ സന്തോഷം സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുകയായിരുന്നു. എന്നാൽ, ആ സന്തോഷം അധികം നീണ്ടു നിന്നില്ല.

ചിത്രങ്ങള്‍ പങ്കുവച്ച് തൊട്ടടുത്ത ദിവസം തോട്ടത്തിലെ ലക്ഷങ്ങള്‍ വിലവരുന്ന നാലുമാങ്ങയാണ് മോഷണം പോയത്. സംഭവത്തിൻ്റെ നടുക്കത്തിലാണ് ലക്ഷ്മിനാരായണും കുടുംബവും. മോഷണവുമായി ബന്ധപ്പെട്ട് ലക്ഷ്മി നാരായൺ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ഫുഡ് ഡെലിവറി ചെയ്യാൻ വൈകി; ഉപഭോക്താവ് ചീത്ത പറഞ്ഞതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി

സ്‌ഫോടന പരമ്പരയെ തുടർന്ന് ബെയ്‌റൂട്ടിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ പേജറുകളും വാക്കി-ടോക്കികളും ലബനൻ നിരോധിച്ചു