പ്രതീകാത്മക ചിത്രം Image by rawpixel.com on Freepik
Trending

പ്രണയത്തിനായി ഏതറ്റം വരേ പോകും..??; ഒരു ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതിയും വിഛേദിച്ച് യുവതി; ഒടുവിൽ

വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരുടേയും വിവാഹം ഉടന്‍ നടത്താന്‍ തീരുമാനിച്ചു

പ്രണയ സാഫല്യത്തിനായി ഏത് അറ്റം വരേയും പോകും എന്ന് പറയാറുണ്ട്. ബിഹാറിൽ രഹസ്യമായി കാമുകനെ കാണുന്നതിനായി ഒരു ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതിയും വിഛേദിച്ചിരിക്കുകയാണ് യുവതി. ബീഹാറിലെ ബെട്ടിയ ഗ്രാമത്തിലാണ് ഗ്രാമവാസികളുടെ കണ്ണുവെട്ടിച്ച് കാമുകനെ കാണുന്നതിനായി യുവതി ഈ കൊടുംകൈ ചെയ്തത്.

എന്നാൽ ഇരുവരേയും ഗ്രാമവാസികൾ കൈയോടെ പിടികൂടിയതോടെയാണ് പുറംലോകം ഈ സംഭവമറിയുന്നത്. വൈദ്യുതി വിച്ഛേദിച്ചതിന്‍റെ അരിശത്തിൽ നാട്ടുകാർ യുവാവിനെ ബൈൽറ്റുകൊണ്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. വീഡിയോ പുറത്തുവന്നതിനു പിന്നാലെ സംഭവത്തിൽ 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരുടേയും വിവാഹം ഉടന്‍ നടത്താന്‍ തീരുമാനിച്ചുവെന്നും ബന്ധുക്കൾ പറയുന്നു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും