Trending

ഗുജറാത്തിൽ ഒരു കുഞ്ഞ് ജനിച്ചു; പേര് 'ബിപോർജോയ് '....!!!

കൊവിഡ് വ്യാപനത്തിനിടെ ജനിച്ച ശിശുവിന് 'കൊറോണ' എന്ന് പേരിട്ടുണ്ട്.

കുട്ടികൾക്ക് വെറൈറ്റിയായിട്ട് എങ്ങനെ പേരിടാം എന്നത് ഇപ്പോൾ ഒരു ട്രെന്‍ഡായി മാറിയിരിക്കുന്ന ഈ സമയത്താണ് ഗുജറാത്തിൽ ജനിച്ച കുഞ്ഞിന് "ബിപോർജോയ്" എന്ന് മാതാപിതാക്കൾ പേരു നൽകിയത്.

അതിതീവ്ര ചുഴലിക്കാറ്റ് തീരം തൊടാന്‍ ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കെയാണ്, കൃത്യം ഒരു മാസം മുന്‍പ് ജനിച്ച പെൺകുഞ്ഞിന് ചുഴലിക്കാറ്റിന്‍റെ പേര് നൽകിയിരിക്കുന്നത്.

മുന്‍പും സമാനമായ രീതിയിൽ ചുഴലിക്കാറ്റിന്‍റെ പേര് കുട്ടികൾക്ക് നൽകിയത് വാർത്തകളായിട്ടുണ്ട്. ഗുലാബ്, ഫാന തുടങ്ങിയ ചുഴലിക്കാറ്റുകളുടെ പേരാണ് കുട്ടികൾക്ക് നൽകിയിരുന്നത്.

കൂടാതെ ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ കൊവിഡ് വ്യാപനത്തിനിടെ ജനിച്ച ശിശുവിന് 'കൊറോണ' എന്ന് പേരിട്ടുണ്ട്.

രാജസ്ഥാനിൽ നിന്നുള്ള ദമ്പതികൾ ത്രിപുരയിൽ കുടുങ്ങി, കൊവിഡ് വ്യാപനം തടയാൻ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കിടയിൽ ജനിച്ച കുഞ്ഞിന് 'ലോക്ക്ഡൗൺ' എന്ന പേര് നൽകിയിട്ടുണ്ട്.

പക്ഷേ എന്തു തന്നെയായാലും ഈ കുട്ടികൾ മുതിരുന്ന സമയത്ത് അക്ഷരാർത്ഥത്തിൽ തങ്ങളുടെ പേരിന്‍റെ അർത്ഥം 'ദുരന്തം' എന്നാണെന്ന് അറിയുമ്പോൾ ചിലപ്പോൾ രസിച്ചേക്കില്ല.

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം

പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ