indian student and german professor email response goes viral 
Trending

ഇന്ത്യൻ വിദ്യാർഥിയും ജർമനി പ്രൊഫസറും തമ്മിലുള്ള ഇ-മെയിൽ സന്ദേശം വൈറലാകുന്നു..!!

സ്ക്രീൻഷോട്ടിലെ പ്രൊഫസറുടെ മറുപടിയാണ് ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

മികച്ച ഉപരിപഠനത്തിനായി മറ്റ് രാജ്യങ്ങളിൽ പോകുന്നതിനും അക്കാദമിക് മേഖലകളിലെ ഇന്‍റേൺഷിപ്പിക്കുകൾക്കായി വിദേശ സർവകലാശാലകളിലെ പ്രൊഫസർമാരുമായി ഇമെയിലുകൾ വഴി ബന്ധപ്പെടാൻ ശ്രമിക്കുന്നതുമെല്ലാം സർവ്വസാധാരണമായ കാര്യങ്ങളാണ്. എന്നാലിപ്പോൾ ജർമനിയിലെ കാൾസ്‌റൂഹെ ഇൻസ്റ്റിറ്റ്യൂ ട്ട് ഓഫ് ടെക്‌നോളജിയിൽ (KIT) റിസർച്ച് ഇന്റേൺഷിപ്പിനായി ജർമൻ പ്രൊഫസറായ അർണ്ട് ലാസ്റ്റിന് ഒരു ഇന്ത്യൻ വിദ്യാർഥി അയച്ച ഇമെയിൽ സന്ദേശമാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം.

ഹർഷിത് തിവാരി എന്നയാളാണ് ട്വിറ്ററിൽ തന്‍റെ സുഹൃത്തിന് ലഭിച്ച ഇ- മെയിൽ സന്ദേശം ആർക്കെങ്കിലും വിശദീകരിക്കാമോയെന്ന് ചോദിച്ചു കൊണ്ട് സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്.

എന്നാൽ സ്ക്രീൻഷോട്ടിലെ പ്രൊഫസറുടെ അസാധാരണമായ മറുപടിയാണ് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. നിങ്ങളുടെ മാർഗനിർദേശത്തിന് കീഴിൽ ഇന്റേൺഷിപ്പ് തേടുന്നു' എന്ന തലക്കെട്ടിലുള്ള ഇമെയിലിന് മറുപടിയായി, ഇങ്ങോട്ടേക്കു പറന്നു വരുന്നതിലൂടെ നിങ്ങൾ ഞങ്ങളുടെ അന്തരീക്ഷം മലിനമാക്കും. അതു കൊണ്ട് ഞാൻ നിങ്ങളെ ഇങ്ങോട്ട് ക്ഷണിക്കില്ല. ഞങ്ങളുടെ ലോകത്തെ മലിനമാക്കാതിരിക്കാനായി നിങ്ങൾ ജീവിക്കുന്നതിനു അടുത്തായി എവിടെയെങ്കിലും ഇന്‍റേൺഷിപ്പ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുക. എന്നായിരുന്നു പ്രൊഫസർ കുറിച്ചത്.

എന്നാൽ പ്രൊഫസറുടെ പ്രതികരണം ചിലർക്ക് വംശീയ അധിക്ഷേപമായി തോന്നിയെങ്കിൽ മറ്റു ചിലർ‌ക്ക് അത് വിമാന യാത്രയുടെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് ആശങ്കകളുള്ള ഒരു പരിസ്ഥിതി പ്രവർത്തകന്‍റെ ആശങ്കയാണെന്നാണ് ചിലർ വിശദീകരിക്കുന്നത്.

അതേസമയം, വിഷയം ഓൺലൈനിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചപ്പോൾ‌ വിശദീകരണവുമായി പ്രസ്തുത സർവകലാശാലയും ഹർഷിത്തിനെ സമീപിച്ചു. പ്രിയ ഹർഷിത് തിവാരി, തീർച്ചയായും, ഞങ്ങൾ വംശീയ പ്രസ്താവനകളെ അംഗീകരിക്കുന്നില്ല. പ്രൊഫസറുടെ പ്രതികരണം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ്. അതിൽ ഞങ്ങൾ ഖേദിക്കുന്നു... എന്നായിരുന്നു സർവകലാശാലയുടെ മറുപടി.

റഹീമിന്‍റെ ജയിൽ മോചനം: കേസ് ഡിസംബര്‍ 8ന് പരിഗണിക്കും

സംസ്ഥാനത്തെ കോളെജുകളിൽ തിങ്കളാഴ്ച എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സഖ്യ സര്‍ക്കാരിന്‍ നിന്നും പിന്‍മാറി എന്‍പിപി

350 ഒഴിവ്, സൈന്യത്തിൽ ചേരാനെത്തിയത് 26000 കശ്മീർ യുവാക്കൾ

മണിപ്പുർ ആളിക്കത്തുന്നു: സർക്കാരിനു നൽകിയിരുന്ന പിന്തുണ പിൻവലിച്ച് എൻപിപി