February 29, Leap Day 
Trending

ഇന്ന് ലീപ്പ് ഡേ...!! അറിയാം ചില കൗതുകങ്ങൾ

ഇന്ന് 2024 ഫെബ്രുവരി 29, വ്യാഴം; നാല് കൊല്ലത്തിൽ ഒരിക്കൽ മാത്രം വരുന്ന ലീപ്പ് ഡേയാണ് ഇന്ന്. സാധാരണ ഒരു വർഷത്തിൽ 365 ദിവസങ്ങളാണ് ഉള്ളതെങ്കിൽ ലീപ്പ് ഡേയുള്ള വർഷത്തിൽ ഇത് 366 ആകും. ഫെബ്രുവരിയിൽ 29 ദിവസങ്ങളുള്ള ഇത്തരം വർഷങ്ങളെ അധിവർഷം എന്നാണ് അറിയപ്പെടുന്നത്.

സോളാർ കലണ്ടറുമായി സമന്വയിപ്പിക്കാനാണ് ഇത്തരത്തിൽ നാല് വർഷത്തിലൊരിക്കൽ ലീപ്പ് ഡേ ഉൾപ്പെടുത്തുന്നത്. അതായത്, ഭൂമി സൂര്യനെ ചുറ്റാന്‍ 365 ദിവസമെടുക്കുന്നു എന്നാണല്ലോ കണക്ക്. എന്നാല്‍, ഓരോ വര്‍ഷവും ഇതില്‍ 6 മണിക്കൂര്‍ മിച്ചം വരും. ഇങ്ങിനെ നാല് ആണ്ട് വരുമ്പോള്‍ അധികമായി ഒരു ദിവസം തന്നെ കിട്ടുന്നു (4 X 6 = 24 മണിക്കൂർ). അതാണ് ഫെബ്രുവരി 29. അടുത്ത ലീപ്പ് ഡേയ്ക്ക് 2028 വരെ കാത്തിരിക്കണം.

ഈ ലീപ്പ് ഡേയിൽ അധിവർഷത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള ചില രസകരവും അദ്ഭുതകരവുമായ വസ്തുതകൾ അറിയാം...:

  • ആധുനിക കലണ്ടറിലെ ശില്‍പ്പി എന്നറിയപ്പെടുന്ന റോമിലെ പ്രശസ്ത ചക്രവര്‍ത്തിയായ ജൂലയർ സീസറാണ് ബി.സി. നാൽപ്പത്തിയാറിൽ ആദ്യമായി ലീപ്പ് ഇയർ എന്ന ആശയം കൊണ്ടുവരുന്നത്. ഈ കലണ്ടറിൽ ഡിസംബർ അല്ല മറിച്ച് ഫെബ്രുവരിയായിരുന്നു അവസാന മാസം. അങ്ങനെയാണ് അധിവർഷത്തിലെ അധിക ദിവസം ഫെബ്രുവരിയിലായത്.

  • ചില രാജ്യങ്ങളിൽ ഫെബ്രുവരി 29 ഒരു നിർഭാഗ്യകരമായ ദിവസമായി കണക്കാക്കുന്നു. ഇറ്റലിയിൽ അധിവർഷത്തെ ദൗർഭാഗ്യകരമായ വർഷമായാണ് കാണക്കാക്കുന്നത്. ഗ്രീസ് പോലെയുള്ള രാജ്യങ്ങളിൽ, ഇത്തരം വർഷങ്ങളിൽ വിവാഹങ്ങൾ പൊലെയുള്ള മംഗള്ള ചടങ്ങുകൾ ഒഴിവാക്കാൻ ശ്രമിക്കും.

  • അയർലൻഡിലെ ലീപ്പ് ഡേയിൽ സ്ത്രീകളാണ് പുരുഷന്മാരോട് വിവാഹഭ്യർഥന നടത്തുക. ആ ദിവസത്തെ അവിടെ വിശേഷിപ്പിക്കുന്നത് ബാച്ചിലേഴ്സ് ഡേ എന്നാണ്. പുരുഷൻ വിവാഹാഭ്യർഥന നിരസിക്കുകയാണെങ്കിൽ സ്ത്രീക്ക് വസ്ത്രം വാങ്ങി കൊടുക്കുന്നതാണ് ബാച്ചിലേഴ്സ് ഡേയുടെ രീതി.

leap year 2024 google doodle
  • 1582 ൽ ഗ്രിഗറി പതിമ്മൂന്നാമൻ മാർപാപ്പയുടെ നിർദേശപ്രകാരം അലോഷ്യസ് ലിലിയസാണ്, ഇന്നു ലോക വ്യാപകമായി ഉപയോഗിക്കുന്ന ഗ്രിഗോറിയൻ കലണ്ടറിനു രൂപം നൽകിയത്. പിന്നീട് 1954ൽ പരിഷ്കാരങ്ങൾ വരുത്തിയ ഗ്രിഗോറിയൻ കലണ്ടർ ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിച്ചത് ഇന്ത്യയും.

  • നിശ്ചിത മാസ വരുമാനത്തിൽ പ്രവർത്തിക്കുന്ന പല കമ്പനികളിലും ഫെബ്രുവരി 29 യഥാർഥത്തിൽ 'നിയമപരമായ' പ്രവൃത്തി ദിവസമായി കണക്കാക്കിട്ടില്ല. അവരുടെ വേതനത്തിൽ ഈ അധിക ദിവസം ഉൾപ്പെടുത്തിയിട്ടില്ലത്തതിനാൽ ഈ ദിവസം ജീവനക്കാർ ഫലത്തിൽ വേതനമില്ലാതെയാണ് ജോലി ചെയ്യുന്നത്.

  • നാല് വർഷം കൂടുമ്പോൾ എത്തുന്ന ലീപ്പ് ഡേയിൽ ജനിച്ച കുട്ടികളെ 'ലീപ്പേർസ്' അല്ലെങ്കിൽ 'ലീപ്പ്ലിങ്സ്' എന്നാണ് വിശേഷിപ്പിക്കുക. 4 കൊല്ലത്തെ കാത്തിരിപ്പിനു ശേഷം വരുന്ന പിറന്നാൾ ഇവർ ഗംഭീരമായി തന്നെ ആഘോഷിക്കുന്ന രീതിയുണ്ട്. ഫെബ്രുവരി 29ന് ജനിച്ചവരിൽ കൂടുതലും അമെരിക്കക്കാരാണ്.

  • ലോകമെമ്പാടുമുള്ള ആളുകളെ പരിഗണിക്കുമ്പോൾ, ഒരാൾ ലീപ്പ് ഡേയിൽ ജനിക്കാനുള്ള സാധ്യത വളരെ കുറവാണ്. 1461 ൽ 1 കുഞ്ഞ് മാത്രമാണ് ഫെബ്രുവരി 29 നു ജനിക്കാൻ സാധ്യത.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു