അപൂര്‍വ നിര്‍മാണ തകരാര്‍ സംഭവിച്ച കറന്‍സി നോട്ട്. 
Trending

കറൻസി നോട്ടിലും 'ചന്ദ്രഗ്രഹണം'

കറന്‍സിയിലെ രാപ്ട്രപിതാവിന്‍റെ മുഖം പകുതി മറച്ചുകൊണ്ടാണ് ചന്ദ്രക്കല കാണുന്നത്

കൊച്ചി: ചന്ദ്രയാന്‍ ദൗത്യവിജയത്തിന്‍റെ, സ്മരണയ്ക്കായി റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ 'പ്രത്യേക കറന്‍സിക്ക്'ചന്ദ്രഗ്രഹണം. ഈ വര്‍ഷം ഒടുവില്‍ റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ പുത്തന്‍ 100 രൂപ നോട്ടിലാണ് ഈ അപൂര്‍വ്വ 'പ്രതിഭാസം'. അതായത് ഗാന്ധി ചിത്രത്തോട് ചേര്‍ന്ന് 'ചന്ദ്രക്കല' പോലെയുള്ള അടയാളവുമായാണ് 100 രൂപ നോട്ട് ഇറങ്ങിയിരിക്കുന്നത്. എന്നാൽ കറന്‍സിയിലെ രാപ്ട്രപിതാവിന്‍റെ മുഖം പകുതി മറച്ചുകൊണ്ടാണ് ചന്ദ്രക്കല കാണുന്നത്.

നിര്‍മാണ ത്തകരാറുമൂലം 'ചന്ദ്രഗ്രഹണം' സംഭവിച്ചിട്ടുള്ള ഈ അപൂര്‍വ്വ കറന്‍സി ശേഖരിച്ചത്, അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ സീനിയര്‍ പി.ആര്‍.ഒ. ഷൈജു കുടിയിരിപ്പില്‍ ആണ്. രാജ്യത്തെ പ്രമുഖ ന്യൂമിസ്മാറ്റിക്‌സ് സൊസൈറ്റികളില്‍ അംഗത്വമുള്ള ഷൈജുവിന് ഈ കറന്‍സി ലഭിച്ചത് ഛത്തീസ്ഗഡ് ന്യൂമിസ്മാറ്റിക്‌സ് സൊസൈറ്റി വഴിയാണ്. സാധാരണ ഒരു കറന്‍സി നോട്ടില്‍ പുറകുവശത്ത് നാലിടത്ത് തുക അക്കത്തില്‍ എഴുതിയിട്ടുള്ളപ്പോള്‍ നിര്‍മാണതകരാര്‍ സംഭവിച്ച ഈ കറന്‍സിയില്‍ അഞ്ചിടത്ത് കാണാം. ഇതും മറ്റൊരു നിര്‍മാണ തകരാറാണ്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?