Noida girls catfight video goes viral 
Trending

നടുറോഡിൽ തല്ലുകൂടി പെൺകുട്ടികൾ, കാഴ്ചക്കാരനായി പൊലീസ് ഉദ്യോഗസ്ഥൻ | video

പലപ്പോഴും പൊതുയിടങ്ങളിലുള്ള വിദ്യാർഥികളുടെ തമ്മിത്തല്ല് സമൂഹമാധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴിയൊരുക്കാറുണ്ട്. പൊലീസെത്തുന്നതിനു മുന്നേ ഓടിരക്ഷപ്പെടുന്ന രസകരമായ വീഡിയോകളും സ്ഥിരംകാഴ്ചയാണ്. ഇപ്പോഴിത നടുറോഡിൽ പരസ്പരം തല്ലുകൂടിയ നാലു പെൺകുട്ടികളെ വീഡിയോയാണ് വൈറലാവുന്നത്. ഇതിനിടെ കാഴ്ചക്കാരനായി സംഭവസ്ഥലത്തു നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ പ്രവർത്തിയും ചർച്ചവിഷയമായി മാറിക്കഴിഞ്ഞു.

നോയ്ഡയിലാണ് സംഭവം. രണ്ട് ദിവസം മുമ്പ് ഹർദിക് തിവാരി എന്ന യൂസർ എക്സിൽ ഷെയർ ചെയ്ത വീഡിയോയാണ് ചർച്ചക്കിടയാക്കിയത്. നടുറോഡിൽ വെച്ച് നാലു പെൺകുട്ടികൾ തമ്മിൽ തല്ലുണ്ടാക്കുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. പരസ്പരം തള്ളുന്നതും മുടിക്കു പിടിച്ചു വലിക്കുന്നതും തള്ളിയിടാൻ നോക്കുന്നതൊക്കെ ദൃശങ്ങളിൽ കാണാം. തൊട്ടടുത്ത് കാഴ്ചക്കാരനായി നിൽക്കുന്ന പൊലീസുകാരനെ വിമർശിച്ചാണ് അദ്ദേഗം ഈ വീഡിയോ പങ്കുവെച്ചത്.

അതേസമയം, ഇൻസ്റ്റഗ്രാം റീൽസിലെ കമന്‍റുകളെച്ചൊല്ലിയാണ് ഇവർ വഴക്കിൽ ഏർപ്പെട്ടതെന്നാണ് വിവരം. വഴക്കുണ്ടാക്കുന്ന ജോഡികൾ സഹോദികളാണെന്നും പറയുന്നു. മുൻകൂട്ടി നിശ്ചയിച്ചതുപോലെ പ്രശ്നം പറഞ്ഞു തീർക്കാൻ ഇരു ടീമുകളും നോയിഡയിലെ ബയോ ഡൈവേഴ്സിറ്റി പാർക്ക്, സെക്ടർ-93 -ൽ വച്ച് കാണാമെന്നും തീരുമാനിക്കുകയായിരുന്നു. എന്നാൽ പരസ്രപരം കണ്ടതോടെ സംസാരിച്ച് തീർക്കുന്നതിന് പകരം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു