ബെംഗളൂരുവിൽ പൂക്കളം അലങ്കോലപ്പെടുത്തിയ മലയാളി യുവതിക്കെതിരെ കേസ് 
Trending

ബെംഗളൂരുവിൽ പൂക്കളം അലങ്കോലപ്പെടുത്തിയ മലയാളി യുവതിക്കെതിരെ കേസ് | Video

തിരുവോണം കഴിഞ്ഞിട്ടും ഓണം ആഘോഷിക്കുന്നതിനോടും പൂക്കളമൊരുക്കുന്നതിനോട് എതിർപ്പുന്നയിച്ചാണ് പൂക്കളം നശിപ്പിച്ചതെന്ന് ഫ്ളറ്റിലെ മറ്റ് കുടുംബാംഗങ്ങൾ

ബെംഗളൂരു: ഓണാഘോഷത്തിന്‍റെ ഭാഗമായി ബെംഗളൂരുവിലെ ഫ്ളറ്റിൽ തീർത്ത പൂക്കളം അലങ്കോലമാക്കിയ മലയാളി യുവതിക്കെതിരെ പൊലീസ് കേസെടുത്തു.

താനിസന്ദ്ര മൊണാർക്ക് സെറിനിറ്റി അപ്പാർട്ട്‌മെന്‍റിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശി സിമി നായരുടെ പേരിലാണ് സാമ്പിഗെഹള്ളി പൊലീസ് കേസെടുത്തത്.

ശനിയാഴ്ച മൊണാർക്ക് സെറിനിറ്റി അപ്പാർട്ട്‌മെന്‍റിൽ ഓണാഘോഷത്തിനിടെയാണ് സംഭവം. പുലർച്ചെ പാർപ്പിടസമുച്ചയത്തിന്‍റെ താഴെ നിലയിലെ പൂമുഖഭാഗത്ത് ഫ്ളറ്റിലെ കുട്ടികൾ ഒരുക്കിയ പൂക്കളമാണ് നശിപ്പിച്ചത്.

തിരുവോണം കഴിഞ്ഞിട്ടും ഓണം ആഘോഷിക്കുന്നതിനോടും പൂക്കളമൊരുക്കുന്നതിനോടും എതിർപ്പുന്നയിച്ചാണ് പൂക്കളം നശിപ്പിച്ചതെന്ന് ഫ്ളറ്റിലെ മറ്റ് കുടുംബാംഗങ്ങൾ പറഞ്ഞു.

അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ, ഒരു വിഭാഗത്തിന്‍റെ വികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് സിമി നായർക്കെതിരെ കേസെടുത്തത്. ഫ്ലാറ്റിലെ കോമൺ ഏരിയയിൽ നിർമ്മിച്ച പൂക്കളം സിമി നായർ ചവിട്ടി നശിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യപകമായി പ്രചരിച്ചിരുന്നു.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ