താരങ്ങൾക്കൊപ്പം 'വില്ലനും' തീയറ്ററിൽ; നടനെ പൊതിരെ തല്ലി സ്ത്രീ  
Trending

താരങ്ങൾക്കൊപ്പം 'വില്ലനും' തീയറ്ററിൽ; നടനെ പൊതിരെ തല്ലി സ്ത്രീ | Video

വിഷയത്തിൽ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സിനിമയിലെ ചില കഥാപാത്രങ്ങൾ നമ്മേ വളരെയധികം സ്വാധീനിക്കും എന്നത് സത്യമാണ്. അതിനുള്ള ഉത്തമ ഉദ്ദാഹരണമാണ് സൂപ്പർ ഹീറോസ് ചിത്രങ്ങൾ. ചിത്രത്തിലെ വില്ലന്‍ കഥാപാത്രങ്ങളെ കൊല്ലാന്‍ തോനുന്ന ദേഷ്യം ഉണ്ടാകുന്നതും ഇത്തരത്തിൽ സ്വാഭാവികമാണ്. ചില വില്ലൻ കഥാപാത്രങ്ങളോട് അത് സിനിമയാണെന്ന് പോലും മറന്ന് വെറുപ്പ് കാണിക്കുന്നവരുമുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഹൈദരാബാദിലെ ഒരു തിയറ്ററിലുണ്ടായത്.

‘ലവ് റെഡ്ഡി’ എന്ന തെലുങ്ക് ചിത്രത്തിന്‍റെ സ്ക്രീനിം​ങ്ങിനിടെ വില്ലനായി അഭിനയിച്ച നടൻ എൻ ടി രാമസ്വാമിയ്ക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. പ്രേക്ഷകർക്കൊപ്പം സിനിമ കാണാനായി സിനിമയിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും എത്തിയിരുന്നു. ഇദ്ദേഹത്തെ കണ്ടതും ആൾക്കൂട്ടത്തിലുണ്ടായിരുന്ന ഒരു സ്ത്രീ ദേഷ്യത്തിൽ ഓടിവന്ന് തല്ലുകയായിരുന്നു.

താരങ്ങളുടെ ഭാ​ഗത്തേക്ക് പാഞ്ഞെത്തിയ സ്ത്രീ നടന്‍റെ ഷർട്ടിന്‍റെ കോളർ പിടിച്ച് വലിക്കാനും തല്ലാനും ശ്രമിക്കുന്നുണ്ട്. പിന്നാലെ മറ്റ് താരങ്ങളും അണിയറ പ്രവർത്തകരുമാണ് ഇവരെ തടഞ്ഞ് മാറ്റി നിറുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവർ ദേഷ്യപ്പെട്ട് നടനു നേരെ പാഞ്ഞടുക്കുന്നതും വിഡിയോയിലുണ്ട്.

സമൂഹ മാധ്യമങ്ങളിൽ സംഭവത്തിന്‍റെ വീഡി‍യോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സമ്മിശ്ര പ്രതികരമാണ് ഉയരുന്നത്. ചിലർ ആ സ്ത്രീയെ രൂക്ഷമായി വിമർശിക്കുന്നുണ്ടെങ്കിൽ മറ്റു ചിലർ പ്രമോഷന്‍റെ ഭാഗമായുള്ളൊരു നാടകമാണിതെന്നാണ് പറയുന്നത്. എന്തായാലും വിഷയത്തിൽ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ