5 പ്രധാന ഇന്‍റർവ്യൂ ടിപ്പ്സ്

Ardra Gopakumar

1. കമ്പനിയെക്കുറിച്ച് അന്വേഷിക്കുക: കമ്പനിയുടെ തത്വങ്ങൾ, ആശയങ്ങൾ, സമീപകാലത്തെ നേട്ടങ്ങൾ എന്നിവ മനസിലാക്കുക. നിങ്ങളുടെ കഴിവുകൾ/അനുഭവങ്ങളും കമ്പനി തിരയുന്ന കാര്യങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിൽ ഉത്തരങ്ങൾ ക്രമീകരിക്കുക.

2. പൊതു ചോദ്യങ്ങൾ പരിശീലിക്കുക: സ്വയം പരിചയപ്പെടുത്തൽ, നിങ്ങളുടെ ശക്തിയും ദൗർബല്യവും, ശമ്പളം, എന്തുകൊണ്ട് നിങ്ങൾ ഇവിടെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു; പോലെയുള്ള പൊതുവായ അഭിമുഖ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ വ്യക്തമായും ആത്മവിശ്വാസത്തോടെയും പ്രകടിപ്പിക്കാൻ പരിശീലിക്കുക.

top 5 important interview tips

3. കഴിവുകൾ ഉദാഹരണങ്ങൾ സഹിതം: നിങ്ങളുടെ കഴിവുകളും നേട്ടങ്ങളും മുൻകാല അനുഭവങ്ങളിലെ ഉദാഹരണങ്ങൾ ഉപയോഗിച്ച് സംസാരിക്കുക. ഇത്തരത്തിൽ നിങ്ങൾ കമ്പനിക്ക് എത്തരത്തിൽ സംഭാവന നൽകാന്‍ സാധിക്കുമെന്ന് മനസിലാക്കാൻ സഹായിക്കും.

4. ചോദ്യങ്ങൾ ചോദിക്കുക: കമ്പനിയിൽ നിങ്ങളുടെ സ്ഥാനം, റോളുകൾ, ഉത്തരവാദിത്തങ്ങൾ എന്നിവയെക്കുറിച്ച് അഭിമുഖം നടത്തുന്നയാളോട് ചോദിക്കുക. ഇത് ഇന്‍റർവ്യൂ സ്ഥാനത്തോടുള്ള നിങ്ങളുടെ താത്പര്യം പ്രകടിപ്പിക്കുകയും കമ്പനി നിങ്ങൾക്ക് അനുയോജ്യമാണോ എന്ന് വിലയിരുത്താൻ സഹായിക്കുകയും ചെയ്യും.

5. ഫോളോ അപ്പ്: ഇന്‍റർവ്യൂവിനായി അവസരം നൽകിയതിനായി 24 മണിക്കൂറിനുള്ളിൽ ഒരു നന്ദി ഇ-മെയിൽ അയയ്ക്കുക. ഇത് സ്ഥാനത്തോടുള്ള നിങ്ങളുടെ തുടർച്ചയായ താൽപ്പര്യം പ്രകടമാക്കുകയും അഭിമുഖം നടത്തുന്നയാളുമായി ബന്ധം സ്ഥാപിക്കാനും മറ്റ് സ്ഥാനാർത്ഥികളിൽ നിന്ന് വേറിട്ടുനിൽക്കാനും നിങ്ങളെ സഹായിക്കും.