MV Desk
ദി സബ്സ്റ്റൻസ്
സംവിധാനം- കൊറാലി ഫാർഗ്രേറ്റ്
പ്രായമേറിയതോടെ ലൈംലൈറ്റിൽ നിന്ന് തഴയപ്പെട്ട അഭിനേത്രി പ്രായം കുറഞ്ഞ സ്വന്തം രൂപം സൃഷ്ടിക്കുന്നതിനായി അപകടകരമായ മയക്കുമരുന്ന് ഉപയോഗിക്കുന്നതാണ് പ്രമേയം
ഭ്രമയുഗം (മലയാളം)
സംവിധാനം- രാഹുൽ സദാശിവൻ
തകർന്നു തുടങ്ങിയൊരു ഇല്ലത്തേക്ക് വഴി തെറ്റിയെത്തുന്ന ഒരു പാണൻ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് പ്രമേയം.
ചൈം (ജാപ്പനീസ്)
സംവിധാനം- കിയോഷി കുറസോവ
പാചകാധ്യാപകനായ നായകനോട് വിദ്യാർഥി തനിക്ക് മറ്റെന്തോ ശബ്ദം കേൾക്കുന്നതായി തോന്നുന്നുവെന്ന് പറയുന്നു. ഇതേ തുടർന്നുള്ള സംഭവങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്.
ഡെഡ് ടാലന്‍റ്സ് സൊസൈറ്റി (തായ്)
സംവിധാനം- ജോൺ സു
കാൽപ്പനികമായൊരു അധോലോകത്തിലെ നായികയുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.
യുവർ മോൺസ്റ്റർ (അമേരിക്കൻ)
സംവിധാനം- കരോലിൻ ലിൻഡ
ലോറ ഫ്രാങ്കോ എന്ന യുവനടിയുടെ തന്‍റെ വീട്ടിൽ കണ്ടെത്തുന്ന ഡ്യൂയി എന്ന വിചിത്ര രൂപമുള്ള മോൺസ്റ്ററുമാണ് കഥയെ മുന്നോട്ടു കൊണ്ടു പോകുന്നത്.
ഏലിയൻ: റോമുലസ് (അമേരിക്കൻ)
സംവിധാനം- ഫെഡെ അൽവാരസ്
പതിറ്റാണ്ടുകൾക്കു മുൻപ് നശിക്കപ്പെട്ട ബഹിരാകാശ പേടകത്തിനെ തേടിയെത്തുന്നവർ പ്രപഞ്ചത്തിലെ ഭീതിജനകമായ കാഴ്ചകളിലേക്കെത്തുന്നതാണ് പ്രമേയം.
ദി ഗേൾ വിത്ത് ദി നീഡിൽ
സംവിധാനം- മാഗ്നസ് വോൺ ഹോൺ
ഗർഭിണിയായ കരോലിൻ , പ്രായമായൊരു സ്ത്രീയുടെ നഴ്സായി ജോലി ചെയ്യുന്നു. അവർ നേരിടേണ്ടി വരുന്ന വിചിത്രമായ പ്രശ്നങ്ങളാണ് ഇതിവൃത്തം.
സ്ട്രേഞ്ച് ഡാർലിങ്
സംവിധാനം- ജെടി മോൾനെർ
ഒരു സീരിയൽ കില്ലറുടെ ജീവിതത്തിലെ ഒരു ദിവസമാണ് സിനിമയിലൂടെ വിശദമാക്കുന്നത്.
എക്സ്ഹ്യൂമ (കൊറിയൻ)
സംവിധാനം- ജാങ് ജെ ഹ്യുൻ
ഒരു ധനിക കുടുംബത്തിൽ അരങ്ങേറുന്ന അമാനുഷിക സംഭവങ്ങളാണ് ഇതിവൃത്തം.
ഐ സോ ദി ടിവി ഗ്ലോ (അമേരിക്കൻ)
സംവിധാനം- ജെയിൻ ഷീൻബ്രൺ
കൗമാരപ്രായത്തിനുള്ള ഓവനും മാഡിയും ഒരു ടെലിവിഷൻ ഷോയുമായി ബന്ധപ്പെടുന്നതും യാഥാർഥ്യത്തെയും ഐഡന്‍റിറ്റിയെയും ചോദ്യം ചെയ്യുന്നതുമാണ് ഇതിവൃത്തം.