MV Desk
ഹോസ്റ്റൽ പാർട്ട് II (2007)
സംവിധാനം: എലി റോത്ത്
ഭയപ്പെടുത്തുന്ന ഗ്രാഫിക് കണ്ടന്‍റുകളും നടുക്കുന്ന തീമുകളുമായാണ് ഹോസ്റ്റൽ പാർട്ട് II എത്തിയത്. ഇതേ കാരണം കൊണ്ടു തന്നെ ചിത്രത്തെ ജർമനിയിലും ന്യൂസിലാൻഡിലും നിരോധിച്ചിരുന്നു. റോമിലെ മൂന്ന് അമേരിക്കൻ ആർട്ട് വിദ്യാർഥികളെ സ്ലോവാക് ഗ്രാമത്തിലേക്കെത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് കഥ പുരോഗമിക്കുന്നത്.
എ സെർബിയൻ ഫിലിം(2010)
സംവിധാനം: സ്‌റാൻ സ്‌പസോജെവിച്ച്
പ്രായം ചെന്ന ഒരു പോൺസ്റ്റാർ ഒരു ആർട് സിനിമയിൽ അഭിനയിക്കാൻ തയാറാകുന്നതോടെ ഉരുത്തിരിയുന്ന പ്രശ്നങ്ങളാണ് സിനിമയിലൂടെ പറയുന്നത്. പ്രേക്ഷകരെ പേടിപ്പിച്ചു കൊല്ലുന്ന ചിത്രങ്ങളിലൊന്നാണ് സെർബിയൻ ഫിലിം.
ടെക്സാസ് ചെയിൻസോ മസാകർ (2022)
സംവിധാനം: ഡേവിഡ് ബ്ലൂ ഗാർസിയ
ഭയപ്പെടുത്തുന്ന രംഗങ്ങൾ നിരവധിയായതിനാൽ റിലീസ് ചെയ്ത സമയത്ത് നിരവധി സ്ഥലങ്ങളിൽ ചിത്രം വിലക്കിയിരുന്നു.
ദി പോക്ക്‌കീപ്‌സി ടേപ്സ്( 2007)
സംവിധാനം: ജോൺ എറിക് ഡൗഡിൽ
ന്യൂയോർക്കിലെ പോക്ക്‌കീപ്‌സിയിലെ ഒരു സീരിയൽ കില്ലറുടെ കൊലപാതകങ്ങളെക്കുറിച്ചാണ് സിനിമയിൽ പറയുന്നത്. ഞെട്ടിക്കുന്ന രംഗങ്ങൾ നിരവധിയുള്ള ചിത്രമായിരുന്നു ഇത്. അതു കൊണ്ടു തന്നെ നീണ്ട 7 വർഷങ്ങളെടുത്തു ചിത്രം റിലീസാകാൻ.
ദി ക്ലോക് വർക് ഓറഞ്ച് (1971)
സംവിധാനം: സ്റ്റെയിൻലി കുബ്രിക്
ഡിസ്റ്റോപ്പിയൻ ക്രൈം സിനിമയാണ് എ ക്ലോക്ക് വർക്ക് ഓറഞ്ച്. ബ്രിട്ടനിലെ ഒരു ഡിസ്റ്റോപ്പിയൻ രാജ്യത്തിലെ മനോരോഗം, ബാലകുറ്റകൃത്യങ്ങൾ, യുവാക്കളുടെ സംഘങ്ങൾ, മറ്റ് സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങൾ എന്നിവയെല്ലാം ഭീതിജനകമായാണ് അവതരിപ്പിക്കുന്നത്.
ദി ലാസ്റ്റ് ഹൗസ് ഓൺ ദി ലെഫ്റ്റ് (2009)
സംവിധാനം: ഡെന്നിസ് ഇലിയാഡിസ്
രണ്ടു പെൺകുട്ടികളെ തട്ടിക്കൊണ്ടു വന്ന് ബലാത്സംഗം ചെയ്ത സംഘത്തോടുള്ള പ്രതികാരമാണ് ചിത്രത്തിലൂടെ പറയുന്നത്.