ഐശ്വര്യയ്ക്ക് 51-ാം പിറന്നാൾ; അധികമാർക്കും അറിയാത്ത വിശേഷങ്ങൾ

MV Desk

ഡോക്റ്ററാകണമെന്നായിരുന്നു ഐശ്വര്യ റായുടെ ആഗ്രഹം. പക്ഷേ പ്രതീക്ഷകൾക്ക് വിപരീതമായി അവർ എത്തിയത് സിനിമാ ലോകത്താണ്.

ലോകസുന്ദരി പട്ടം കിട്ടുന്നതിനു മുൻ‌പേ തന്നെ ഐശ്വര്യയ്ക്ക് നിരവധി സിനിമകളിലേക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ സമയമെടുത്ത് ആലോചിച്ച് 1997ൽ ഇരുവർ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഐശ്വര്യ അഭിനയം തുടങ്ങിയത്.

വാണിജ്യതലത്തിൽ പരസ്പരം മത്സരിക്കുന്ന പെപ്സിയുടെയും കൊക്കോ കോളയുടെയും പരസ്യത്തിൽ അഭിനയിച്ച ഏക അഭിനേത്രിയാണ് ഐശ്വര്യ

കാൻസ് ഫിലിം ഫെസ്റ്റിവൽ ജൂറിയിൽ അംഗമാകുന്ന ആദ്യ ഇന്ത്യൻ താരമാണ് ഐശ്വര്യ. 2003ലാണ് ഐശ്വര്യ കാനിലെ ജൂറിയായത്.

നെതർലൻഡ്സിലെ പ്രശസ്തമായ ടുളിപ്സ് ഗാർഡനിലെ ഒരിനം ടുളിപ്സ് പൂക്കൾക്ക് ഐശ്വര്യയുടെ പേര് നൽകിയിട്ടുണ്ട്.

മഡാം തുസാഡ്സ് മെഴുകു പ്രതിമാ മ്യൂസിയത്തിൽ ആദ്യ ഇടം പിടിച്ച ബോളിവുഡ് അഭിനേത്രിയാണ് ഐശ്വര്യ റായ്.