മലയാള സിനിമയുടെ ഇരട്ടച്ചങ്ക്: മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച 50 സിനിമകൾ

VK SANJU

അമ്പതിലധികം സിനിമകളിൽ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ചു. 1981ലായിരുന്നു ആദ്യം.

ഊതിക്കാച്ചിയ പൊന്ന്, 1981

ഇരുവരും ഒരുമിച്ച ആദ്യ സിനിമകളിലൊന്ന്, പി.കെ. ജോസഫ് സംവിധാനം ചെയ്ത സിനിമയിൽ നായകൻ ശങ്കർ ആയിരുന്നു.

അഹിംസ, 1981

ഐ.വി. ശശി സംവിധാനം ചെയ്ത സിനിമയിൽ സുകുമാരനും രതീഷും പ്രധാന വേഷങ്ങളിലുണ്ടായിരുന്നു.

പടയോട്ടം, 1982

ഇന്ത്യയിലെ ആദ്യ 70 എംഎം ചിത്രം, സംവിധാനം ജിജോ പുന്നൂസ്. ഇതിൽ മോഹൻലാലിന്‍റെ അച്ഛൻ വേഷമായിരുന്നു മമ്മൂട്ടിക്ക്. പ്രേം നസീർ, മധു, ശങ്കർ തുടങ്ങി വമ്പൻ താരനിര അണിനിരന്ന, അന്നത്തെ ബ്രഹ്മാണ്ഡ ചിത്രം

ഇതേ വർഷം മൂന്നു സിനിമകളിൽ കൂടി ഇവർ ഒരുമിച്ച് അഭിനയിച്ചു:

സിന്ദൂര സന്ധ്യയ്ക്ക് മൗനം (സംവിധാനം ഐ.വി. ശശി)

എന്തിനോ പൂക്കുന്ന പൂക്കൾ (സംവിധാനം ഗോപിനാഥ് ബാബു)

ആ ദിവസം (സംവിധാനം എം. മണി)

മലയാള സിനിമയിൽ മമ്മൂട്ടി - മോഹൻലാൽ കോംബോ ഏറ്റവും കൂടുതൽ ഉണ്ടായത് 1983ലാണ്. ആ വർഷം പന്ത്രണ്ട് സിനിമകളിലെങ്കിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്:

വിസ (സംവിധാനം ബാലു കിരിയത്ത്)

ശേഷം കാഴ്ചയിൽ (ബാലചന്ദ്ര മേനോൻ)

സന്ധ്യക്കു വിരിഞ്ഞ പൂവ് (പി.ജി. വിശ്വംഭരൻ)

പിൻനിലാവ് (പി.ജി. വിശ്വംഭരൻ)

ഒരു മുഖം പല മുഖം (പി.കെ. ജോസഫ്)

നാണയം (ഐ.വി. ശശി)

ഇനിയെങ്കിലും (ഐ.വി. ശശി)

ഹിമവാഹിനി (പി.ജി. വിശ്വംഭരൻ)

ഗുരുദക്ഷിണ (ബേബി)

എന്‍റെ കഥ (പി.കെ. ജോസഫ്)

ചങ്ങാത്തം (ഭരതൻ)

ചക്രവാളം ചുവന്നപ്പോൾ (ശശികുമാർ)

1984ഉം ഈ കോംബിനേഷന്‍റെ സുവർണ വർഷമായിരുന്നു, ഒമ്പത് ചിത്രങ്ങളിൽ ഇവർ ഒരുമിച്ചു

വേട്ട (മോഹൻരൂപ്)

പാവം പൂർണിമ (ബാലു കിരിയത്ത്)

ഒന്നാണു നമ്മൾ (പി.ജി. വിശ്വംഭരൻ)

ലക്ഷ്മണ രേഖ (ഐ.വി. ശശി)

ഇതാ ഇന്നു മുതൽ (ടി.എസ്. സുരേഷ് ബാബു)

അതിരാത്രം (ഐ.വി. ശശി)

അറിയാത്ത വീഥികൾ (കെ.എസ്. സേതുമാധവൻ)

അടിയൊഴുക്കുകൾ (ഐ.വി. ശശി)

ആൾക്കൂട്ടത്തിൽ തനിയെ (ഐ.വി. ശശി)

ഇരുവരെയും വെള്ളിത്തിരയിൽ ഏറ്റവും കൂടുതൽ ഒരുമിപ്പിച്ച സംവിധായൻ ഐ.വി. ശശിയാണ്- 15 സിനിമകൾ, ഇതിൽ അഞ്ചെണ്ണം ഉൾപ്പെടെ ഏഴ് മമ്മൂട്ടി - മോഹലാൽ സിനിമകൾ 1985ൽ റിലീസായി.

പറയാനും വയ്യ പറയാതിരിക്കാനും വയ്യ (പ്രിയദർശൻ)

അവിടത്തെപ്പോലെ ഇവിടെയും (ഐ.വി. ശശി)

അനുബന്ധം (ഐ.വി. ശശി)

അങ്ങാടിക്കപ്പുറത്ത് (ഐ.വി. ശശി)

ഇടനിലങ്ങൾ (ഐ.വി. ശശി)

കരിമ്പിൻപൂവിനക്കരെ (ഐ.വി. ശശി)

കണ്ടു കണ്ടറിഞ്ഞു (സാജൻ)

ഈ താരസംഗമത്തിന്‍റെ ധാരാളിത്തം 1986ൽ അവസാനിച്ചു. ഒമ്പതു സിനിമകളിൽ ഒരുമിച്ചെത്തിയ ആ വർഷത്തിനു ശേഷം ഇരുവരും ഒരുമിച്ച സിനിമകൾ അപൂർവമായി

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു (പ്രിയദർശൻ)

വാർത്ത (ഐ.വി. ശശി)

കരിയിലക്കാറ്റുപോലെ (പി. പദ്മരാജൻ)

പൂമുഖപ്പടിയിൽ നിന്നെയും കാത്ത് (ഭദ്രൻ)

നേരം പുലർന്നപ്പോൾ (കെ.പി. കുമാരൻ)

കാവേരി (ടി. രാജീവ്‌നാഥ്)

ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് (സത്യൻ അന്തിക്കാട്)

ഗീതം (സാജൻ)

പടയണി (ടി.എസ്. മോഹൻ)

1987 മുതൽ 1990 വരെ ഒരുമിച്ച് മൂന്നേ മൂന്ന് സിനിമകൾ മാത്രം. അടിമകൾ ഉടമകൾ (ഐ.വി. ശശി), മനു അങ്കിൾ (ഡെന്നിസ് ജോസഫ്), നമ്പർ 20 മദ്രാസ് മെയിൽ (ജോഷി). ഇതിൽ മനു അങ്കിളിൽ മോഹൻലാലിന്‍റെയും നമ്പർ 20 മദ്രാസ് മെയിലിൽ മമ്മൂട്ടിയുടെയും കാമിയോ റോളുകൾ അതുവരെയുള്ള മറ്റ് ഏതു കോംബിനേഷൻ ചിത്രങ്ങളെക്കാൾ പ്രശസ്തവുമായി

1998ൽ ഫാസിലിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹരികൃഷ്ണൻസിൽ (ഫാസിൽ) ഇരുവരും ഒരിക്കൽക്കൂടി മുഴുനീള കോംബിനേഷനിലെത്തി.

2000ത്തിൽ ഷാജി കൈലാസിന്‍റെ സംവിധാനത്തിലെത്തിയ നരസിംഹം മലയാളത്തിൽ അമാനുഷിക പരിവേഷമുള്ള നായക സങ്കൽപ്പത്തിന്‍റെ ട്രെൻഡ് സെറ്ററായി മാറി. ഇതിൽ മമ്മൂട്ടിയുടെ നന്ദഗോപാൽ മാരാർ, നായകനായ മോഹൻലാലിന്‍റെ ഇന്ദുചൂഡനൊപ്പം കൈയടി നേടിയ കഥാപാത്രവുമായി.

ഒരു ഹിന്ദി ചിത്രത്തിലും ഇരുവരും ഒരുമിച്ചെത്തി. 2008ൽ രാജ്‌കുമാർ സന്തോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹല്ലാ ബോൽ എന്ന സിനിമയായിരുന്നു ഇത്. മമ്മൂട്ടി മമ്മൂട്ടിയായും മോഹൻലാൽ മോഹൻലാലായും തന്നെയായിരുന്നു ഇതിൽ.

മമ്മൂട്ടിയും മോഹൻലാലും മുഴുനീള വേഷങ്ങളിൽ അവസാനമായി ഒരുമിച്ച് അഭിനയിക്കുന്നത് ട്വന്‍റി20 എന്ന സ്റ്റാർ സ്റ്റഡഡ് സിനിമയിലാണ്. ജോഷി സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയത് 2008ൽ ആയിരുന്നു.

മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് വെള്ളിത്തിര പങ്കുവച്ച അവസാന ചിത്രം കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന രഞ്ജിത് ചിത്രമാണ്. 2013ലാണ് ഇത് റിലീസ് ചെയ്തത്. ഇരുവരെയും ഒരുമിച്ച് സ്ക്രീനിൽ കാണാനുള്ള മലയാളം സിനിമാ പ്രേമുകളുടെ കാത്തിരിപ്പ് 11 വർഷം പിന്നിടുന്നു.