യൂ ട്യൂബിൽ ഏറ്റവും കൂടുതൽ പേർ കണ്ട 10 വീഡിയോകൾ

MV Desk

ബേബി ഷാർക്ക് ഡാൻസ്

കൊറിയൻ എജ്യുക്കേഷൻ പിങ്ക്ഫോങ് 2016ൽ പുറത്തു വിട്ട ബേബി ഷാർക്ക് ഡാൻസാണ് ഈ വർഷം ഏറ്റവും അധികം പേർ കണ്ട വീഡിയോ. 15 ബില്യൺ വ്യൂസാണ് വീഡിയോക്ക് ലഭിച്ചിട്ടുള്ളത്.

ഡെസ്പാസീറ്റോ

ലൂയിസ് ഫോൻസി, ഡാഡി യാങ്കി എന്നിവരുടെ സൂപ്പർ ഹിറ്റ് ഗാനം ഡെസ്പാചിറ്റോയാണ് രണ്ടാം സ്ഥാനത്ത്. 8.50 ബില്യൺ വ്യൂസാണ് ഈ സ്പാനിഷ് ഗാനത്തിനുള്ളത്. 2017ലാണ് ഡെസ്പാസീറ്റോ പുറത്തിറങ്ങിയത്.

ജോണി ജോണി യെസ് പപ്പാ

കുട്ടികളുടെ പ്രിയപ്പെട്ട ഗാനമായ ജോണി ജോണി യെസ് പപ്പായ്ക്കാണ് മൂന്നാം സ്ഥാനം. 6.96 ബില്യൺ പേരാണ് ഈ വിഡിയോ കണ്ടിരിക്കുന്നത്.

ദി ബാത്ത് സോങ്

നാലാം സ്ഥാനവും ഒരു നഴ്സറി പാട്ടിനാണ്. ബദി ബാത് സോങ് എന്ന പാട്ട് 6.87 ബില്യൺ പേരാണ് കണ്ടിരിക്കുന്നത്.

വീൽസ് ഓൺ ദി ബസ്

കോകോമെലൺ പുറത്തു വിട്ട വീൽസ് ഓൺ ദി ബസിന് 6.63 ബില്യൺ വ്യൂസാണ് ലഭിച്ചിരിക്കുന്നത്.

സീ യു എഗൈൻ

2015ൽ പുറത്തു വന്ന വിസ് ഖലീഫയുടെ സീ യു എഗൈൻ ആണ് തൊട്ടു പുറകേ. ഇതു വരെയായി 6.42 ബില്യൺ വ്യൂസാണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്.

ഷേപ്പ് ഓഫ് യു

6.34 ബില്യൺ വ്യൂസുമായി എഡ് ഷീരന്‍റെ ഷേപ്പ് ഓഫ് യു ആണ് ഏഴാം സ്ഥാനത്ത്.

ഫോണിക് സോങ് വിത്ത് ടു വേഡ്സ്

എട്ടാം സ്ഥാനം വീണ്ടും നഴ്സറി പാട്ടിനാണ്. ഫോണിക് സോങ് വിത്ത് ടൂ വേർഡ്സ് എന്ന പാട്ടിന് 6.04 ബില്യൺ വ്യൂസാണ്.

അപ്ടൗൺ ഫങ്ക്

മാർക് റോൺസന്‍റെ അപ്ടൗൺ ഫങ്കിന് 5.53 ബില്യൺ വ്യൂസുണ്ട്.

ഗാന്നം സ്റ്റൈൽ

സൗത്ത് കൊറിയൻ റാപ്പർ സൈയുടെ സൂപ്പർഹിറ്റ് ഗാനം ഗാന്നം സ്റ്റൈൽ ആണ് പത്താം സ്ഥാനത്ത്. 5.31 ബില്യൺ വ്യൂസാണ് ഗാനത്തിനുള്ളത്.