MV Desk
ബോളിവുഡ് താരം പരിണീതി ചോപ്രയും ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദയും വിവാഹിതരായി.ഉദയ്പുരിലെ ദി ലീലാ പാലസിൽ ഞായറാഴ്ച നടന്ന വിവാഹത്തിന്‍റെ ചിത്രങ്ങൾ പരിണീതി സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചു.
ഐവറി നിറത്തിൽ ഹെവി വർക്കോടു കൂടി ലെഹങ്കയാണ് പരിണീതി വിവാഹത്തിനായി തെരഞ്ഞെടുത്തിരുന്നത്. അതേ നിറത്തിലുള്ള ദുപ്പട്ടയിൽ രാഘവ് എന്ന് ഹിന്ദിയിൽ കുറിച്ചിട്ടുണ്ട്.
ഒരുമിച്ചല്ലാതെ ജീവിക്കാനാകില്ല, എന്നെന്നേക്കും ഉള്ളതിന്‍റെ ആരംഭം എന്ന കുറിപ്പോടെയാണ് പരിണീതി ചിത്രങ്ങൾ പങ്കുവച്ചത്.
ലളിതമായ മേക്കപ്പോടു കൂടിയാണ് താരം വിവാഹപ്പന്തലിൽ എത്തിയത്.
അൺകട്ട് എമറാൾഡും വജ്രവും ഇടകലർത്തിയ ആഭരണങ്ങളും പരിണീതിയെ മനോഹരിയാക്കി.
ഐവറി നിറത്തിലുള്ള ഷർവാണിയും തലപ്പാവും ധരിച്ചാണ് രാഘവ് ഛദ്ദ എത്തിയത്.