പശുവിൻ പാൽ പോലെ രുചിയുള്ള പാൽ തരുന്ന മറ്റ് 5 മൃഗങ്ങൾ

MV Desk

ഒട്ടകം

മരുഭൂമികളിൽ കണ്ടുവരുന്ന ഒട്ടകത്തിന്‍റെ പാൽ വളരെ ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ്. ഒട്ടകത്തിന്‍റെ പാലിൽ തീരെ കൊഴുപ്പില്ലാത്തതിനാൽ കോളസ്ട്രോൾ വരാൻ സാധ്യതയില്ല. പഞ്ചസാരയുടെ അളവ് പാലിൽ ഒട്ടും തന്നെ ഇല്ലാത്തതിനാൽ പ്രമേഹരോഗികള്‍ ഒട്ടകത്തിന്‍റെ പാല്‍ കുടിക്കുന്നത് നല്ലതാണ്.

ആട്

ശരീരത്തിന് സമ്പൂർണ പോഷണം നൽകുന്നതും ഏറ്റവും ഗുണം ചെയ്യുന്നതുമായ ഒന്നാണ് ആട്ടിൻ പാൽ. പശുവിൻ പാലിനെക്കാൾ ദഹിക്കാൻ എളുപ്പമാണ്. ആട്ടിൻ പാൽ പതിവായി കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.

കുതിര

കുതിരപ്പാൽ മനുഷ്യന്‍റെ ആരോഗ്യത്തിന് ഏറ്റവും ഉയർന്ന പോഷകമൂല്യം പ്രദാനം ചെയ്യുന്നു. കസീൻ കുറവായതിനാൽ എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ ദഹിപ്പിക്കുന്നു എന്നത് പ്രധാന സവിശേഷതയാണ്.

യാക്ക്

ഹിമാലയത്തില്‍ കണ്ടുവരുന്ന യാക്കിന്‍റെ പാലിൽ 78 ശതമാനം മുതല്‍ 82 ശതമാനം വരെ ജലാംശം അടങ്ങിയിട്ടുള്ളതാണ്. കൊഴുപ്പും മറ്റ് അവശ്യപോഷകങ്ങളും അടങ്ങിയിരിക്കുന്നു. യാക്കിന്‍റെ പാലിന് നല്ല മധുരമുണ്ടാവും.

റെയിൻഡിയർ

വടക്കൻ മേഖലയിൽ കാണപ്പെടുന്ന റെയിൻഡിയർ മാൻ വിഭാഗത്തിൽ പെട്ട മൃഗമാണ്. റെയിൻഡിയറിന്‍റെ പാൽ വളരെ പോഷകപ്രദമാണ്. പ്രോട്ടീൻ കലവറയായ റെയിൻഡിയറിന്‍റെ പാൽ പരാമ്പരാഗത മരുന്നെന്നാണ് അറിയപ്പെടുന്നത്.