MV Desk
ലോകമെമ്പാടുമുള്ള 5 അതിമനോഹരമായ ചിത്രശലഭങ്ങളെ പരിചയപ്പെടാം.... ഈ 5 ചിത്രശലഭങ്ങളും മനോഹരം മാത്രമല്ല പ്രകൃതിയുടെ അവിശ്വസനീയമായ വൈവിധ്യം കൂടിയാണ്
മൊണാർക്ക് ബട്ടർഫ്ലൈ - monarach butterfly
ചിറകുകളിൽ ഓറഞ്ച്, കറുപ്പ് നിറങ്ങളുള്ള മൊണാർക്ക് ചിത്രശലഭമാണ് ലോകത്തെ ഏറ്റവും മനോഹരമായ ചിത്രശലഭം. നോർത്ത് അമെരിക്കയിലാണ് മൊണാർക്ക ചിത്രശലഭങ്ങളെ കൂടുതലായി കാണപ്പെടുന്നത്
ബ്ലൂ മോർഫോ ചിത്രശലഭങ്ങൾ - blue morpho butterfly
കടും നീല നിറത്തിലുള്ള ചിറകുകളുള്ള ലോകത്തെ ഏറ്റവും വലിയ ചിത്രശലഭമാണ് ബ്ലൂ മോർഫോ ചിത്രശലഭങ്ങൾ. സൗത്ത് അമെരിക്കയിലെ മഴക്കാടുകളിലാണ് ഈ ചിത്രശലഭങ്ങൾ കൂടുതലായും കാണപ്പെടുന്നത്.
ഗ്ലാസ്‌വിങ് ചിത്രശലഭങ്ങൾ - Glasswing butterflys
ചില്ലുകൾപോലുള്ള വളരെ നേർത്ത ചിറകുള്ള ശലഭങ്ങളാണ് ഗ്ലാസ് വിങ് ചിത്രശലഭങ്ങൾ. സൗത്ത് അമെരിക്കയിലെ ഉഷ്ണമേഖലാ കാടുകളിലാണ് ഇവയെ ധാരാളമായി കാണുന്നത്.
പീക്കോക്ക് ചിത്രശലഭങ്ങൾ - peacock butterflys
ചിറകുകളിൽ വ്യത്യസ്ഥ നിറങ്ങളുള്ള വളരെ മനോഹരമായ ചിത്രശലഭങ്ങളാണ് പീക്കോക്ക് ചിത്രശലഭങ്ങൾ. ഇത് സാധാരണയായി യൂറോപ്പിലും ഏഷ്യയിലുമാണ് കണ്ടുവരുന്നത്.
സ്വലോ ടെയിൽ ബട്ടഫ്ലൈ - swallowtail butterfly
ചിറകിൽ നീളത്തിലുള്ള വാലുകളുള്ള ചിത്രശലഭങ്ങളാണ് സ്വലോ ടെയിൽ ബട്ടഫ്ലൈകൾ. ഏഷ്യയിലും നോർത്ത് അമെരിക്കയിലും ഈ ചിത്രശലഭങ്ങളെ ധാരാളമായി കാണുന്നു