ആരോഗ്യകരമായ ഗർഭകാലം ഉറപ്പാക്കാൻ 6 തരം പഴങ്ങൾ കഴിക്കാം

MV Desk

വാഴപ്പഴം

പൊട്ടാസ്യത്താൽ സമൃദ്ധമാണ് വാഴപ്പഴം. ഗർഭിണികൾക്ക് സാധാരണയായി ഉണ്ടാകുന്ന കാലു വേദന ഇല്ലാതാക്കാനും രക്തസമ്മർദം ശരിയായ രീതിയിൽ നില നിർത്താനും വാഴപ്പഴം സഹായകരമാണ്.

ഓറഞ്ച്

വൈറ്റമിൻ സിയുടെ കലവറയാണ് ഓറഞ്ച്. പ്രതിരോധശേഷിക്ക് നിർണായകമായ ഘടകമാണിത്. ഗർഭസ്ഥ ശിശുവിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും വളർച്ച ഉറപ്പാക്കാനും ഓറഞ്ച് സഹായിക്കും.

ആപ്പിൾ

ഫൈബർ ധാരാളമുള്ളതിനാൽ ദഹനത്തിന് ആപ്പിൾ നല്ലതാണ്. അതു കൊണ്ടു ഗർഭകാലത്ത് സർവസാധാരണമായി കാണുന്ന മലബന്ധം പൂർണമായും ഒഴിവാകും.

അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പ്, ഫോലേറ്റ്, പൊട്ടാസ്യം എന്നിവ ധാരാളമായി അവക്കാഡോയിലുണ്ട്. ഇവയെല്ലാം ഗർഭസ്ഥ ശിശുവിന്‍റെ തലച്ചോറിന്‍റെ വികസനത്തെ സഹായിക്കും. അതു മാത്രമല്ല ഗർഭ കാലത്തെ കാലു വേദന ഇല്ലാതാക്കാനും അവക്കാഡോ ഗുണപ്രദമാണ്.

മാമ്പഴം

വൈറ്റമിൻ എ, സി എന്നിവ ധാരാളമായി മാമ്പഴത്തിലുണ്ട്. ഗർഭസ്ഥ ശിശുവിന്‍റെ ത്വക്ക്, കാഴ്ച, പ്രതിരോധം എന്നിവ വികസിക്കാൻ മാമ്പഴം സഹായിക്കും.

സ്ട്രോബെറി

ആന്‍റിഓക്സിഡന്‍റുകൾ‌ കൊണ്ട് സമൃദ്ധമാണ് സ്ട്രോബെറി. ബ്ലൂബെറി, റാസ്ബെറി എന്നിവയും ഗർഭകാലത്ത് ആരോഗ്യം പ്രദാനം ചെയ്യും. വൈറ്റമിൻ സി, ഫൈബർ എന്നിവയും ധാരാളമായുള്ളതിനാൽ പ്രതിരോധശേഷിക്കും ദഹനത്തിനും ഗുണം ചെയ്യും.