'ഈ ചായയങ്ങ് കുടിച്ചാ മതി, വണ്ണം താനേ കുറയും'; അമിതഭാരം കുറയ്ക്കുന്ന 7 തരം ചായകൾ

MV Desk

ഗ്രീൻ ടീ

അമിതഭാരം കുറയ്ക്കുന്നതിൽ ഒന്നാം സ്ഥാനത്താണ് ഗ്രീൻ ടീ. രുചി കൊണ്ടും കേമൻ. ടൈപ്പ്-2 ഡയബെറ്റിസ് ഉള്ളവരുടെ പോലും അമിത ഭാരം കുറയ്ക്കാൻ പ്രാപ്തമാണ് ഗ്രീൻ ടീ.

കട്ടൻ ചായ

ലോക്കലാണെങ്കിലും ആന്‍റി ഓക്സിഡന്‍റുകളുടെ കൂടാരമാണ് കട്ടൻ ചായ. പോളിഫിനോൾസും ഫ്ലവോൺസും ധാരാളമായി ഉള്ളതു കൊണ്ടു തന്നെ വയറിനു ചുറ്റുമുള്ള കൊഴുപ്പു കുറയ്ക്കാനുള്ള കഴിവും കട്ടനുണ്ട്.

ഊലോങ് ചായ

ചൈനീസ് പരമ്പരാഗത ചായയാണ് ഊലോങ്. മെറ്റബോളിസം വർധിപ്പിക്കാൻ മിടുക്കൻ. അതു വഴി കൊഴുപ്പും ഇല്ലാതാകും ഭാരവും കുറയും.

വൈറ്റ് ടീ

അത്ര പോപ്പുലർ അല്ലെങ്കിലും രുചിയും മണവും കൊണ്ട് മറ്റെല്ലാ ചായകളെയും കവച്ചു വയ്ക്കും വൈറ്റ് ടീ. തേയിലക്കൂമ്പ് ആയിരിക്കുമ്പോൾ തന്നെ വെള്ളനാരുകൾ അടക്കം പറിച്ചെടുത്താണ് ഇതുണ്ടാക്കുന്നത്. ശരീരത്തിലെ കാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ പോലും ഇതിന് സാധിക്കും.

ജീരകച്ചായ

ശരീരത്തിലെ വിഷാംശങ്ങൾ ഇല്ലാതാക്കാൻ ഏറ്റവും മികച്ച പാനീയമാണ് ജീരകച്ചായ. മെറ്റബോളിസം വർധിപ്പിക്കുന്നതിനാൽ ഭാരവും കുറയും.

ചെമ്പരത്തി ചായ

ഉയർന്ന രക്തസമ്മർദവും കൊളസ്ട്രോളും കുറയ്ക്കുന്നതിനും ഭാരം കുറയ്ക്കാനും ചെമ്പരത്തിച്ചായ കുടിക്കുന്നത് നല്ലതാണ്.

ഏലയ്ക്കാ ചായ

ഭാരം കുറയ്ക്കുന്നതിന് ഏറ്റവും സഹായകമായ സുഗന്ധദ്രവ്യമാണ് ഏലയ്ക്ക. ദഹനം നിയന്ത്രിക്കുന്നതിലൂടെയും മെറ്റബോളിസം വർധിപ്പിക്കുന്നതിലൂടെയും അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാൻ ഏലത്തിനു സാധിക്കും.