പ്രമേഹം നിയന്ത്രിക്കണോ‍‍? 7 പച്ചക്കറികൾ കഴിക്കൂ

MV Desk

തക്കാളി

തക്കാളി കഴിക്കുന്നതിലൂടെ ഹൃദ്രോഗം, ചില തരം ക്യാൻസർ, മറ്റു ആരോഗ്യപ്രശ്നങ്ങൾ എന്നിവയെ ഒഴിവാക്കാൻ സാധിക്കും. അതിനു തക്ക ശേഷിയുള്ള ലൈകോപീൻ എന്ന സംയുക്തം തക്കാളിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതു മാത്രമല്ല രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കുന്നതിനും ഇവ സഹായിക്കാറുണ്ട്.

Tomato

ബ്രൊക്കോളി

നാട്ടിൻപുറങ്ങളിൽ അത്ര സമൃദ്ധമല്ലെങ്കിലും വിറ്റാമിൻ സി, കെ, മഗ്നീഷ്യം ,സിങ്ക്, ആണി ഓക്സിഡന്‍റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ബ്രൊക്കോളി. ഫൈബർ ധാരാളമായുള്ളതിനാൽ‌ ഡയറ്റിൽ ധൈര്യമായി ഉൾപ്പെടുത്താം. ഗ്ലൂക്കോസ്, കൊളസ്ട്രോൾ മെറ്റബോളിസത്തെ വളരെയധികം ബ്രൊക്കോളി സഹായിക്കാറുണ്ട്.

Broccoli

ചീര

അനവധി പോഷകങ്ങളാൽ സമൃദ്ധമാണ് ചീരയും. നാട്ടിൻ പുറങ്ങളിലും നഗരത്തിലും ഒരു പോലെ സമൃദ്ധമായി ലഭ്യമവുമാണ്. 2020ൽ ന്യൂട്രീഷൻ ജേണലിൽ ഉൾപ്പെടുത്തിയിരിക്കുന്ന പഠനം പ്രകാരം തൈലാകോയ്ഡിസ് എന്നറിയപ്പെടുന്ന അനവധി സ്തരങ്ങൾ ചീരയിലുണ്ട്. ഇൻസുലിൻ സെൻസിറ്റിവിറ്റിയെ പരിപോഷിപ്പിക്കുന്ന ഘടകങ്ങൾ ഇവയിൽ ധാരാളമായുണ്ടെന്നും ഗവേഷകർ പറയുന്നു.

Spinach

കൂൺ

പലപ്പോഴും പ്രതീക്ഷിക്കുന്നതിൽ അധികം മാന്ത്രികമായ കഴിവുകളുള്ളവയാണ് കൂണുകളെന്ന് ഗവേഷകർ പറയുന്നു. വിറ്റാമിൻ ബി യുടെ കുറവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും പ്രമേഹത്തെയും കൂൺ പലപ്പോഴും പിടിച്ചു കെട്ടാറുണ്ട്.

Mushroom

വെള്ളരി

വെള്ളരിക്കയുടെ വർഗത്തിൽ പെട്ട ഫലങ്ങളെല്ലാം ന്നെ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയ്ക്കാനും ശരീരത്തിലെ നീർ വീഴ്ച തടയാനും സഹായിക്കും. ജേണൽ മോളിക്യൂൾസിൽ 2022ലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

Cucumber

ലെറ്റ്യൂസ്

ജങ്ക് ഫൂഡിനൊപ്പമാണ് കൂട്ടെങ്കിലും ബ്ലഡ് ഷുഗർ നിയന്ത്രിക്കുന്നതിൽ ലെറ്റ്യൂസ് വിരുതനാണ്.

Lettuce

ക്യാരറ്റ്

വിറ്റാമിൻ എ കൊണ്ട് സമൃദ്ധമായ പച്ചക്കറികളിൽ ഒന്നാണ് ക്യാരറ്റ്. ഭക്ഷണത്തിൽ ക്യാരറ്റ് ഉൾപ്പെടുത്തുന്നതിലൂടെ രണ്ട് ഗുണങ്ങളാണ് ലഭിക്കുക. ഫൈബർ ധാരാളമുള്ള ക്യാരറ്റ് കഴിക്കുന്നതിലൂടെ വയർ നിറഞ്ഞതു പോലുള്ള ഒരു സംതൃപ്തി ലഭിക്കും ഒപ്പം പ്രതിരോധ ശേഷിയെയും കാഴ്ചശക്തിയെയും തുണയ്ക്കും. വേവിച്ചും അല്ലാതെയും ക്യാരറ്റ് കഴിക്കാം.

Carrot