MV Desk
ചിപ്പി(കക്ക)
മുടിയുടെ വളർച്ചയ്ക്ക് ഏറെ ഗുണപ്രദമായ സിങ്ക് കക്കയിറച്ചി അഥവാ ചിപ്പിയിറച്ചിയിൽ സമൃദ്ധമാണ്. മുടി നാരുകൾക്കു ചുറ്റും കാണപ്പെടുന്ന ഗ്രിന്ഥികളെ ആരോഗ്യത്തോടെ നില നിർത്താനും സിങ്ക് സഹായിക്കും.
ബീഫ്
ഉയർന്ന അളവിൽ സിങ്കും പ്രോട്ടീനും ബീഫിൽ അടങ്ങിയിട്ടുണ്ട്. മുടി നേർത്തു വരുന്നതു ഒഴിവാക്കുന്നതിനൊപ്പം തന്നെ മുടിയുടെ കരുത്ത് വർധിപ്പിക്കാനും ബീഫ് കഴിക്കുന്നത് ഗദുണം ചെയ്യും
മത്തങ്ങാക്കുരു
സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്ന മറ്റൊന്നാണ് മത്തങ്ങാക്കുരു. ഹോർമോണുകളുടെ വ്യതിയാനത്തെ ഇല്ലാതാക്കി മുടി കൊഴിച്ചിൽ ഒഴിവാക്കാനും ഈ വിത്ത് സഹായിക്കും.
ചെറുപയർ
സിങ്ക് ധാരാളമായുള്ള ധാന്യമാണ് ചെറുപയർ. അതു മാത്രമല്ല ഉയർന്ന അളവിലുള്ള അയേണും ബയോടിനും ഒരുമിച്ച് മുടിയുടെ കരുത്ത് വർധിപ്പിക്കുകയും മുടി പൊട്ടിപ്പോകുന്നത് ഇല്ലാതാക്കുകയും ചെയ്യും.
വെള്ളക്കടല
സിങ്കും പ്രോട്ടീനും ധാരാളമായി വെള്ളക്കടലയിൽ അടങ്ങിയിട്ടുണ്ട്. ഹെയർ ഫോളിക്കിൾസ് രൂപപ്പെടുത്തുന്നതിന് സിങ്ക് വളരെയധികം സഹായിക്കും.
ചീര
ചീരയിൽ സിങ്കിന്‍റെ അളവ് കുറവാണ്. എന്നാൽ അയേൺ, ഫോലേറ്റ് എന്നിവയാൽ സമൃദ്ധമാണ്. ഇവ മുടിയ്ക്ക് വേണ്ടത്ര ഓക്സിജൻ പ്രദാനം ചെയ്യും. തത്ഫലമായി മുടി ആരോഗ്യത്തോടെ വളരും.
കശുവണ്ടി
കശുവണ്ടി ദിവസേന കഴിച്ചാൽ കരുത്താർന്ന മുടി സ്വന്തമാക്കാനാകും. കശുവണ്ടിയിലുള്ള സിങ്ക് കെരാറ്റിൻ ഉത്പാദനത്തെ സഹായിക്കുന്നതാണ് മുടിക്ക് ഗുണമായി മാറുന്നത്.