അമിത ഭാരം എളുപ്പത്തിൽ കുറയ്ക്കാം; നിത്യവും കുടിക്കാവുന്ന 8 പാനീയങ്ങൾ

Neethu Chandran

ചെറുനാരങ്ങാ നീര്

വൈറ്റമിൻ സി, ആന്‍റി ഓക്സിഡന്‍റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ചെറുനാരങ്ങ. ഇവ മെറ്റബോളിസത്തെ വർധിപ്പിച്ച് ദഹനത്തെ സഹായിക്കും. അതു വഴി അധികമായുള്ള കൊഴുപ്പ് ഇല്ലാതാകും.

ചെറുനാരങ്ങാ നീര്

കുമ്പളങ്ങാ-പുതിന നീര്

ശരീരത്തിന് ദോഷകരമായ വസ്തുക്കൾ നിർമാർജനം ചെയ്യാൻ കുമ്പളങ്ങാ നീര് ഫലപ്രദമാണ്. പുതിന ദഹനത്തെ സഹായിക്കും. അതു വഴി അമിത ഭാരം ഇല്ലാതാകും.

കുമ്പളങ്ങാ-പുതിന നീര്

ഇഞ്ചി- ചെറുനാരങ്ങാ നീര്

നിരവധി ഗുണങ്ങളാണ് ഇഞ്ചിക്കുള്ളത്. പ്രധാനമായും ദഹനത്തെ സഹായിക്കും. അതിനൊപ്പം നാരങ്ങാ നീര് കൂടി ചേർക്കുന്നതിനാൽ മെറ്റബോളിസവും വർധിക്കും.

ഇഞ്ചി- ചെറുനാരങ്ങാ നീര്

സ്ട്രോബെറി നീര്

സ്ട്രോബെറി അടക്കമുള്ള വിവിധ തരം ബെറികളുടെ നീര് അമിത വണ്ണത്തെ ഇല്ലാതാകുകം. ധാരാളം ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ഈ നീരിൽ ഉൾപ്പെടുന്നുണ്ട്. ബ്ലൂ ബെറിയും റാസ്ബെറിയും ഇത്തരത്തിൽ ഉപയോഗിക്കാം.

സ്ട്രോബെറി നീര്

ഓറഞ്ച്- പുതിനാ നീര്

വൈറ്റമിൻ സി ധാരാളമായി ഓറഞ്ചിലുണ്ട്. അതു വഴെ അമിതമായ കൊഴുപ്പ് ഇല്ലാതാകും. പുതിന ദഹനത്തെ സഹായിക്കും.

ഓറഞ്ച്- പുതിനാ നീര്

ഗ്രീൻ ടീ- നാരങ്ങാ നീര്

മെറ്റബോളിസം വർധിപ്പിക്കാനും ഗ്രീൻ ടീയും നാരങ്ങാനീരും സഹായിക്കും.

ഗ്രീൻ ടീ- നാരങ്ങാ നീര്

പൈനാപ്പിൾ- പുതിന നീര്

പുതിന ചേർന്ന പൈനാപ്പിൾ നീര് ദഹനത്തിന് ഏറെ സഹായകരമാണ്. പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോമലിൻ എന്ന എൻസൈം ദഹനത്തെ സഹായിക്കും.

പൈനാപ്പിൾ- പുതിന നീര്

തണ്ണിമത്തൻ- തുളസി നീര്

ശരീരത്തിൽ നിർജലീകരണം ഇല്ലാതാക്കാനായി തണ്ണിമത്തൻ സഹായിക്കും. അതിനൊപ്പം തുളസി നീര് ചേർക്കുന്നത് ഗുണം ഇരട്ടിയാക്കും.

തണ്ണിമത്തൻ- തുളസി നീര്