Neethu Chandran
ഓറഞ്ച്
വിറ്റാമിൻ സി, ആന്‍റി ഓക്സിഡന്‍റുകൾ എന്നിവയാൽ സമൃദ്ധമാണ് ഓറഞ്ച്. ചർമത്തിൽ ഈർപ്പം നില നിർത്താൻ സഹായിക്കുന്ന കൊളാജെൻ രൂപപ്പെടുത്തുന്നതിൽ ഇവ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ചർമം ചുളിയുന്നതു തടയും.
മാതളം
ആന്‍റി ഓക്സിഡന്‍റുകളുടെയും വിറ്റാമിൻ സി, കെ എന്നിവയുടെയും മിനറൽസിന്‍റെയും വലിയൊരു ശേഖരമാണ് മാതളം. ഇതു സ്ഥിരമായി കഴിക്കുന്നത് ചർമത്തിന്‍റെ തിളക്കം വർധിപ്പിക്കും.
ആപ്പിൾ
വിറ്റാമിൻ എ, സി എന്നിവ ധാരാളമായി ആപ്പിളിലുണ്ട്. ചർമത്തിന്‍റെ തിളക്കം വീണ്ടെടുക്കാനും ഊർജസ്വലമായി നില നിർത്താനും ഇവ സഹായിക്കും. പിഎച്ച് ബാലൻസ് സന്തുലിതമായി നില നിൽത്താനും മുഖക്കുരു ഇല്ലാതാക്കാനും ആപ്പിൾ കഴിച്ചാൽ മതിയാകും.
പേരയ്ക്ക
അസാധാരണമാം വിധം വിറ്റാമിൻ സി അടങ്ങിയ പഴമാണ് പേരയ്ക്ക. കൊളാജൻ പ്രൊഡക്ഷന സഹായിക്കുന്നതിനൊപ്പം തൊലിയുടെ മുറുക്കം വർധിപ്പിച്ച് മിനുസമുള്ളതായി മാറ്റും.
പപ്പായ
വിറ്റാമിൻ എ,സി,ഇ എന്നിവയും പപ്പൈൻ എൻസൈമും ധാരാളമായി പപ്പായയിൽ ഉണ്ട്. സ്കിൻ ടോൺ മെച്ചപ്പെടുത്താനും പപ്പായ കഴിച്ചാൽ മതി.
നെല്ലിക്ക
നെല്ലിക്ക കഴിക്കുന്നതിലൂടെ ശരീരത്തിലെ നിർജലീകരണം ഒഴിവാക്കാൻ സാധിക്കും. മുഖക്കുരു ഇല്ലാതാകുന്നതിനൊപ്പം ആരോഗ്യമുള്ള ത്വക്ക് സ്വന്തമാകും.