MV Desk
യാഥാർഥ്യത്തിൽ നിന്ന് വിട്ടു പോകൽ
യാഥാർഥ്യത്തിൽ നിന്ന്, സ്വന്തം ശരീരത്തിൽ നിന്നു പോലും വിട്ടു പോകുന്ന പോലൊരു മാനസികാവസ്ഥയാണ് പാനിക് അറ്റാക്കിന്‍റെ വിഷമകരമായ ലക്ഷണങ്ങളിൽ ഒന്ന്. ലോകം മുഴുവൻ സ്വപ്നമാണെന്നു തോന്നും. ഇത് ഭയം വർധിപ്പിക്കും.
അസാധാരണമായ മരവിപ്പ്/ തരിപ്പ്
കാൽപത്തി, കൈപ്പത്തി, മുഖം എന്നീ എന്നീ ഭാഗങ്ങളിൽ അസാധാരണമാം വിധം തരിപ്പോ മരവിപ്പോ അനുഭവപ്പെട്ടേക്കാം. രക്തത്തിൽ കാർബൺ ഡൈ ഓക്സൈഡിന്‍റെ അളവ് കുറയുന്നതു കൊണ്ടാണ് ഇതു സംഭവിക്കുന്നത്. ഭയപ്പെടേണ്ടതില്ലെങ്കിലും സ്ട്രോക് പോലുള്ള ഗുരുതരമായ പ്രശ്നമാണോ എന്ന ചിന്ത ഭയം വർധിപ്പിക്കും.
തണുത്തുറയുക/ വിയർക്കുക
ശരീരം തണുത്തുറക്കുകയോ വെട്ടി വിയർക്കുകയോ ചെയ്യുന്നതാണ് മറ്റൊരു ലക്ഷണം. അഡ്രിനാലിൻ മൂലം ഹൃദയമിടിപ്പ് വർധിക്കുകയും അതു രക്തചംക്രമണത്തെ ബാധിച്ച് ശരീരത്തിന്‍റെ താപനിലയിൽ മാറ്റമുണ്ടാകുന്നതുമാണ് ഇതിനു കാരണം.
തൊണ്ടയിൽ അസ്വസ്ഥത
തൊണ്ടയിൽ നിന്ന് ഉമിനീർ പോലും ഇറക്കാൻ സാധിക്കാത്ത വിധം തടസമുണ്ടെന്ന തോന്നലാണ് മറ്റൊരു ലക്ഷണം. തൊണ്ടയിൽ മുഴയുള്ളതു പോലെ തോന്നിക്കൊണ്ടിരിക്കും.
നെഞ്ച് വേദന
ഹൃദയാഘാതമെന്ന് തോന്നും വിധമുള്ള നെഞ്ച് വേദനയും അനുഭവപ്പെട്ടേക്കാം. ശ്വാസ തടസവും ഉണ്ടായേക്കാം.
നിയന്ത്രണം നഷ്ടപ്പെടുമോ എന്ന ഭയം
വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന ലക്ഷണമാണിത്. സ്വയം നിയന്ത്രണം നഷ്ടപ്പെട്ട് പെരുമാറുമോ എന്ന ഭയം.
ദഹനപ്രശ്നം
ഉത്കണ്ഠ മൂലം ദഹനത്തിൽ കാര്യമായ പ്രശ്നമുണ്ടാകും. ഇതു മൂലം ഛർദി, വയറുവേദന, വയറിളക്കം, ഇടയ്ക്കിടെ ടോയ്‌ലെറ്റിൽ പോകണമെന്ന തോന്നൽ എന്നിവയെല്ലാം ഉണ്ടാകാം.