Neethu Chandran
ഗ്രീൻ ടീ
ഉയർന്ന അളവിൽ ആന്‍റി ഓക്സിഡന്‍റുകൾ ഉള്ളതിനാൽ ഗ്രീൻ ടീ മെറ്റബോളിസത്തെ നല്ല രീതിയിൽ സഹായിക്കും. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുന്നതിലൂടെ അമിത വണ്ണവും ഇല്ലാതാക്കും.
കടുംകാപ്പി
ഏറ്റവും ആരോഗ്യകരമായ പാനീയങ്ങളിൽ ഒന്നാണ് കടുംകാപ്പി. മെറ്റബോളിസത്തെ സഹായിക്കുന്നതിനൊപ്പം രക്തസമ്മർദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയെ നിയന്ത്രിക്കും.
കറ്റാർവാഴ നീര്
വയറിന്‍റെയും ത്വക്കിന്‍റെയും നിരവധി പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് കറ്റാർവാഴ നീര്.
തക്കാളി നീര്
തക്കാളി നീര് കുടിക്കുന്നതിലൂടെ ശരീരത്തിലെ നിർജലീകരണം ഒഴിവാക്കാൻ സാധിക്കും. നിരവധി പോഷകങ്ങളും ശരീരത്തിലെത്തും.
നാരങ്ങാ നീര്
വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന ചെറുനാരങ്ങയുടെ നീര് ശരീരത്തിന്‍റെ മെറ്റബോളിസം വർധിപ്പിക്കും.
ഇഞ്ചിച്ചായ
രാവിലെ ഇഞ്ചി നീര് ചേർത്ത ചായ കുടിക്കുന്നതിലൂടെ വയറിന്‍റെ പല അസ്വസ്ഥതകളും ഇല്ലാതാരും. ഗർഭിണികളുടെ മോണിങ് സിക്നെസിനെ ഇല്ലാതാക്കാനും ഇഞ്ചിച്ചായ സഹായിക്കും