മീര നന്ദന്‍റെ വിവാഹ നിശ്ചയം | Visual Story

MV Desk

മലയാളികളുടെ പ്രിയതാരം മീരാ നന്ദൻ വിവാഹനിശ്ചയത്തിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചു.

ലണ്ടനിൽ ജോലി ചെയ്യുന്ന ശ്രീജുവാണ് വരൻ.

മാട്രിമോണിയൽ സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെട്ടത്.

കൊച്ചി എളമക്കര സ്വദേശിയായ മീര അവതാരകയായാണ് കരിയർ ആരംഭിച്ചത്. അതിനു ശേഷം ദിലീപ് നായകനായ മുല്ല എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലെത്തി.

പുതിയ മുഖം , എൽസമ്മ എന്ന ആൺകുട്ടി, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേമായ വേഷങ്ങൾ അവതരിപ്പിച്ചു.

തമിഴിലും തെലുങ്കിലും കന്നഡയിലും തിളങ്ങി. നിലവിൽ ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്.