മന്ത്രവാദിയെ വിവാഹം കഴിക്കുന്ന രാജകുമാരി | Visual Story

MV Desk

നോർവീജിയൻ രാജാവ് ഹാരൾഡ് അഞ്ചാമന്‍റെ മൂത്ത മകൾ 51 കാരിയായ മാർത്ത ലൂയിസ് രാജകുമാരിയാണ് വിവാഹിതയാകാൻ ഒരുങ്ങുന്നത്. അമെരിക്കൻ ബിസിനസുകാരനും സ്വയംപ്രഖ്യാപിത മന്ത്രവാദിയും വൈദ്യനുമായ ഡ്യൂറക് വെരേട്ട് ആണ് വരൻ.

48 വയസ്സാണ് ഡ്യൂറകിന്‍റെ പ്രായം. അടുത്ത വേനൽക്കാലത്ത് ഇരുവരും വിവാഹിതരാകും. ബുധനാഴ്ച മാർത്ത ലൂയീസ് രാജകുമാരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആറാം തലമുറ ഷമാൻ എന്ന് അവകാശപ്പെടുന്ന ഡ്യൂറക്കും നിരവധി ആത്മാക്കളുമായി സംവദിക്കാറുണ്ടെന്നാണ് അവകാശപ്പെടുന്നത്.

ഹാരൾഡ് രാജകുമാരന്‍റെ ഇളയ മകൻ ഹാക്കൺ രാജകുമാരനാണ് നോർവേയിലേ കിരീടാവകാശി.