MV Desk
പരിധി നിശ്ചയിക്കുക
പൂർണമായും മദ്യപാനം നിർത്താൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത് മദ്യത്തിന് പരിധി നിശ്ചയിക്കുക എന്നതാണ്.
സാവധാനം മദ്യപിക്കുക
വെറും വയറ്റിൽ മദ്യപിക്കാതിരിക്കുക. അതു പോലെ തന്നെ വളരെ സാവധാനം സമയമെടുത്ത് മദ്യപിക്കാൻ ശ്രമിക്കുക
വീട്ടിൽ മദ്യം സൂക്ഷിക്കാതിരിക്കുക
വീട്ടിൽ നിന്ന് മദ്യക്കുപ്പികൾ പൂർണമായും ഒഴിവാക്കുക. പ്രലോഭനം ഒഴിവാക്കാൻ ഇതു സഹായിക്കും.
അസ്വസ്ഥതകളെ അതിജീവിക്കുക
മദ്യത്തിൽ നിന്ന് പിൻവലിയുമ്പോൾ ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ അസ്വസ്ഥതകൾ ഇല്ലാതാക്കാനായി, വായന, സംഗീതം, വ്യായാമം, ധ്യാനം, പാചകം എന്നിവയെ ആശ്രയിക്കാം.
സ്വയം സംരക്ഷിക്കുക
ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക. മൾട്ടിവിറ്റാമിൻ പാനീയങ്ങളും ഉപയോഗിക്കാം.
നിരാശരാകാതിരിക്കുക
പല തവണ ശ്രമിച്ചാൽ മാത്രമേ ലക്ഷ്യത്തിലെത്താൻ സാധിക്കൂ. അതു കൊണ്ട് ആദ്യമുണ്ടാകുന്ന തിരിച്ചടികളിൽ സ്വയം തളരാതിരിക്കുക.
സഹായം ആവശ്യപ്പെടുക
മദ്യപാനം നിർത്തുക എന്നത് എളുപ്പമല്ല. അതിനാൽ സഹായം ആവശ്യമെങ്കിൽ സുഹൃത്തുക്കളോടോ ബന്ധുക്കളോടോ ഡോക്റ്റർമാരുമായോ തുറന്ന് സംവദിക്കുക.