Ardra Gopakumar
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലഹരിപാനീയങ്ങളിൽ ഒന്നാണ് ബിയറുകൾ. ബിയർ പ്രേമികൾക്കായി ഇന്ത്യയിൽ നിരവധി മികച്ച ബ്രാൻഡുകളും ഉണ്ട്. അത്തരത്തിൽ മികച്ചതും മദ്യത്തിന്‍റെ അളവ് അനുസരിച്ചുള്ള ടോപ്പ് 10 ബിയർ ബ്രാൻഡുകൾ ഇതാ:
1. BroCode
15% ആൽക്കഹോൾ (15% ABV) അടങ്ങിയിട്ടുള്ള, ഗോതമ്പ് അടിസ്ഥാനമാക്കിയുള്ള ബിയർ. ഇന്ത്യയിൽ ലഭ്യമായ ഏറ്റവും ശക്തമായ ബിയറുകളിൽ ഒന്ന്.
2. Bira 91 Strong
ഇന്ത്യയിൽ ശക്തമായ ബിയറിന് പേരുകേട്ട ബിര 91 ൽ 8% ആൽക്കഹോൾ (8% ABV) അടങ്ങിയിട്ടുണ്ട്.
3. Godfather
ഗോഡ്ഫാദർ സൂപ്പർ 8-ൽ 8% ആൽക്കഹോൾ (8% ABV) അടങ്ങിയിരിക്കുന്നു. ബിയർ പ്രേമികൾക്കിടയിൽ ഏറ്റവും ആളുകൾ തെരഞ്ഞെടുക്കുന്ന ഒരു ബ്രാൻഡാണിത്.
4. Simba Strong
8% എബിവി ഉള്ള സിംബ സ്ട്രോംഗ്, തിരിച്ചറിയാവുന്ന തരത്തിലുള്ള അഭിരുചിയും ബ്രാൻഡിംഗും കൊണ്ട് ബിയർ പ്രേമികൾക്കിടയിൽ വേറിട്ട് നിൽക്കുന്നു.
5. Tuborg strong
8.0% ആൽക്കഹോൾ അടങ്ങിയ ട്യൂബോർഗ് സ്‌ട്രോംഗ് അതിൻ്റെ ബോൾഡ് ഫ്ലേവറിനും കരുത്തിനും പ്രസിദ്ധമാണ്.
6. Kingfisher Strong
ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന (41%) ബിയർ ബ്രാൻഡുകളിലൊന്നാണ് കിംഗ്ഫിഷർ, ഇന്ത്യ പുറത്തിറക്കിയ ആദ്യത്തെ ബിയർ ബ്രാൻഡായ കിംഗ്ഫിഷറിൽ 8% എബിവി ഉണ്ട്
7. Haywards 5000
ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ബ്രാൻഡാണിത്. വളരെ ജനപ്രിയതി നേടിയ ഈ ബിയറിൽ 7% എബിവി അടങ്ങിയിരിക്കുന്നു.
8. Carlsberg Elephant
കാൾസ്‌ബെർഗ് എലിഫന്‍റ് സ്ട്രോംഗ് ബിയറിന് ഏകദേശം 7.2% ആൽക്കഹോൾ അടങ്ങിയിരിക്കുന്നു.
9. Budweiser Magnum
6.5 ശതമാനം മാത്രം ആൽക്കഹോൾ അടങ്ങിയിട്ടുള്ള ഏറ്റവും വീര്യം കുറഞ്ഞ ബിയറുകളിൽ ഒന്നാണ് ബഡ്‌വെയ്‌സർ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന അഞ്ചാമത്തെ ബിയറാണിത്.
10. Heineken Beer
ബിയർ പ്രേമികൾക്കിടയിൽ പ്രിയമായ ഹൈനെകെൻ ലേഗർ ബിയർ 5 % ആൽക്കഹോൾ അടങ്ങിയിരിക്കുന്നു.