MV Desk
വനത്തിലൂടെ സഞ്ചരിക്കാനും വ്യത്യസ്ഥതരം മൃഗങ്ങളെ കാണാനും ഇഷ്ടമുള്ളവരാണല്ലോ നമ്മളെല്ലാവരും. അത്തരത്തിൽ വ്യത്യസ്ഥതരം മൃഗങ്ങളുള്ള ഇന്ത്യയിലെ മികച്ച 5 വന്യജീവി സങ്കേതങ്ങൾ പരിചയപ്പെടാം.
ബംഗാൾ കടുവകൾക്ക് പേരുകേട്ട ദേശീയോദ്യാനമാണ് രാജസ്ഥാനിലെ രന്തം ബോർ നാഷണൽ പാർക്ക്. ഇതിന് പുറമേ സ്വാഭാവിക ആവാസവ്യവസ്ഥയിൽ ജീവിക്കുന്ന വ്യത്യസ്ഥതരം പൂച്ചകളും പുലികളും പക്ഷികളും ഇവിടെയുണ്ട്
ലോകത്തിലെ ഒറ്റകൊമ്പുള്ള കാണ്ടാമൃഗങ്ങളുള്ള യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ദേശീയ ഉദ്യാനം കാസിരംഗ നാഷണൽ പാർക്ക്. ഇതിന് പുറമേ ബരാസിംഗ എന്നറിയപ്പെടുന്ന മാനുകളും ആനകളും കടുവകളും ഇവിടെയുണ്ട്
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ദേശീയോദ്യാനങ്ങളിലൊന്നാണ് ഉത്തരാഖണ്ഡിൽ സ്ഥിതിചെയ്യുന്ന ജിം കോർബെറ്റ് ദേശീയോദ്യാനം. ഇവിടെ ഏഷ്യൻ ആനകൾ, ബംഗാൾ കടുവകൾ വ്യത്യസ്ഥതരം പക്ഷികൾ എന്നിവ കാണപ്പെടുന്നു
പശ്ചിമ ബംഗാളിലാണ് സുന്ദർബൻ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. റോയൽ ബംഗാൾ കടുവകളുടെ ഏറ്റവും വലിയ റിസർവുകളിൽ ഒന്നാണ് . ഉപ്പുവെള്ള മുതല ഉൾപ്പെടെ വിവിധയിനം പക്ഷികൾ, ഉരഗങ്ങൾ എന്നിവയും ഇവിടെയുണ്ട്
കൻഹ ദേശീയോദ്യാനം മധ്യപ്രദേശിലാണ് സ്ഥിതിചെയ്യുന്നത്. ബരാസിംഗ മാനുകൾ (swamp deer) ധാരാളമുള്ള ദേശീയ ഉദ്യാനമാണിത്. ബംഗാൾ കടുവകളും കാട്ടു നായകളും ഈ വനത്തിലുണ്ട്