ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയ 5 ഇന്ത്യൻ ബാറ്റർമാർ

Aswin AM

സച്ചിൻ ടെൺഡുൽക്കർ

20 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 53.20 ശരാശരിയിൽ 6 സെഞ്ചുറികളും 7 അർധസെഞ്ചുറികളും ഉൾപ്പടെ 1,809 റൺസ് നേടിയ സച്ചിൻ ടെൺഡുൽക്കറാണ് ഒന്നാം സ്ഥാനത്ത്. ഓസ്ട്രേലിയക്കെതിരെ സിഡ്നിയിൽ നേടിയ 241 റൺസാണ് അദ്ദേഹത്തിന്‍റെ ടോപ് സ്കോർ.

വിരാട് കോലി

13 മത്സരങ്ങളിൽ നിന്ന് 54.08 ശരാശരിയിൽ 6 സെഞ്ചുറികളും 4 അർധസെഞ്ചുറികളും സഹിതം 1,352 റൺസ് നേടിയ വിരാട് കോലി രണ്ടാം സ്ഥാനത്ത്. മെൽബണിൽ 2014ൽ നടന്ന ടെസ്റ്റ് പര‍്യടനത്തിൽ നേടിയ 169 റൺസാണ് കോലിയുടെ ടോപ് സ്കോർ

വി.വി.എസ്. ലക്ഷ്മൺ

വി.വി.എസ്. ലക്ഷ്മൺ ഓസ്ട്രേലിയയിൽ 15 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 44.14 ശരാശരിയിൽ 4 സെഞ്ചുറികളും 7 അർധ സെഞ്ചുറികളുമടക്കം 1,236 റൺസ് നേടിയിട്ടുണ്ട്.

രാഹുൽ ദ്രാവിഡ്

16 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 41.64 ശരാശരിയിൽ ഒരു സെഞ്ചുറിയും 6 അർധസെഞ്ചുറികളും ഉൾപ്പടെ 1,143 റൺസ് നേടിയിട്ടുണ്ട് ദ്രാവിഡ്.

ചേതേശ്വർ പൂജാര

11 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 47.28 ശരാശരിയിൽ 3 സെഞ്ചുറികളും 5 അർധ സെഞ്ചുറികളും ഉൾപ്പെടെ 993 റൺസുമായി ചേതേശ്വർ പുജാരയാണ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത്.