MV Desk
യൂറോ കപ്പ് കളിക്കാനുള്ള ഇംഗ്ലണ്ട് ഫുട്ബോൾ ടീമിനെ കോച്ച് ഗാരത് സൗത്ത്ഗേറ്റ് പ്രഖ്യാപിച്ചപ്പോൾ അഞ്ച് പ്രമുഖർ പുറത്ത്.
1. ജയിംസ് മാഡിസൺ
യൂറോ 2024 യോഗ്യതാ റൗണ്ടിൽ മൂന്നു മത്സരങ്ങൾ കളിച്ച മിഡ്‌ഫീൽഡർ. ബെൽജിയത്തിനെതിരായ സൗഹൃദ മത്സരത്തിൽ ഒരു അസിസ്റ്റും ടോട്ടനം ഹോട്ട്സ്പർ താരത്തിന്‍റെ ക്രെഡിറ്റിലുണ്ട്. ക്ലബ്ബിനു വേണ്ടി സീസണിലെ 30 മത്സരങ്ങളിൽ നാല് ഗോളും ഒമ്പത് അസിസ്റ്റും നൽകിയ അറ്റാക്കിങ് പ്ലെയർ. 2022ലെ ലോകകപ്പ് ടീമിൽ അംഗമായിരുന്നെങ്കിലും കളിക്കാൻ അവസരം കിട്ടിയില്ല.
2. മാർക്കസ് റഷ്‌ഫോർഡ്
33-അംഗ പ്രൊവിഷണൽ സ്ക്വാഡിൽ പോലും റഷ്‌ഫോർഡിനെ സൗത്ത്ഗേറ്റ് ഉൾപ്പെടുത്തിയില്ല. സീസണിൽ 43 ക്ലബ് മത്സരങ്ങൾ, 8 ഗോൾ, 5 അസിസ്റ്റ്. ഇംഗ്ലണ്ടിനായി 60 മത്സരങ്ങളിൽ 17 ഗോളും 6 അസിസ്റ്റും. യൂറോ ക്വാളിഫയറിലെ ആറ് മത്സരങ്ങളിൽ 2 ഗോൾ, ഒരു അസിസ്റ്റ്.
3. ജറാഡ് ബ്രാന്ത്‌വെയ്റ്റ്
എവർട്ടണു വേണ്ടി മികച്ച സീസൺ. 41 മത്സരങ്ങളിൽ 15 എണ്ണത്തിലും ക്ലബ്ബിനു ക്ലീൻ ഷീറ്റ് ഉറപ്പിക്കാൻ സഹായിച്ച യുവ ഡിഫൻഡർ. നിലവിൽ പ്രീമിയർ ലീഗിലെ ഏറ്റവും ഡിമാൻഡുള്ള ലെഫ്റ്റ് ബാക്ക്. ഈ വർഷം ആദ്യം ദേശീയ ടീമിൽ അരങ്ങേറ്റം. പക്ഷേ, പരുക്കേറ്റ ഹാരി മഗ്വയറിനു പകരം യൂറോ കപ്പ് ടീമിലെത്തിയത് ലൂയിസ് ഡങ്ക്. പരുക്കേറ്റ ലൂക്ക് ഷോയെപ്പോലും ടീമിലെടുത്തിട്ടും ബ്രാന്ത്‌വെയ്റ്റിന് അവസരമില്ല.
4. ജാക്ക് ഗ്രീലിഷ്
പ്രീമിയർ ലീഗ് ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയുടെ താരം. പക്ഷേ, വ്യക്തിപരമായി കഴിഞ്ഞ സീസൺ മോശമായിരുന്നു. 36 മത്സരങ്ങളിൽ 3 ഗോൾ, 3 അസിസ്റ്റ്. 36 മത്സരങ്ങളുടെ അന്താരാഷ്‌ട്ര പരിചയമുണ്ട്. 2 ഗോൾ, 8 അസിസ്റ്റ്. യൂറോ ക്വാളിഫയറിൽ ആറ് മത്സരങ്ങൾക്കിറങ്ങിയ വിങ്ങർ. കഴിഞ്ഞ ലോകകപ്പിലെ ഇംഗ്ലണ്ടിന്‍റെ എല്ലാ മത്സരങ്ങളും കളിച്ചു. കഴിഞ്ഞ തവണത്തെ യൂറോ കപ്പിൽ 2 ഗോൾ.
5. ജോർഡൻ ഹെൻഡേഴ്സൺ
കഴിഞ്ഞ ലോകകപ്പിൽ ജൂഡ് ബെല്ലിങ്ങാമിനൊപ്പം മധ്യനിരയിൽ മികച്ച സഖ്യമുണ്ടാക്കി. കഴിഞ്ഞ സീസണിൽ അയാക്സിനു വേണ്ടി 12 മത്സരങ്ങൾ, 3 അസിസ്റ്റ്. ഇംഗ്ലണ്ട് ജെഴ്സിയിൽ 81 മത്സരങ്ങൾക്കിറങ്ങിയ പരിചയസമ്പന്നൻ. നേതൃഗുണമുള്ള മിഡ്‌ഫീൽഡർ. എന്നാൽ, ഫോം മങ്ങിയതോടെ സൗത്ത്‌ഗേറ്റ് തഴഞ്ഞു, പകരം ടീമിലെത്തിയത് മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ യുവതാരം കോബി മൈനോ.