MV Desk
കൂർഗ്
ഇന്ത്യയുടെ സ്കോട്‌ലൻഡ് എന്നാണ് കൂർഗിനെ വിശേഷിപ്പിക്കുന്നത്. അബ്ബേ വെള്ളച്ചാട്ടം, മണ്ഡൽപ്പട്ടി, രാജാ സീറ്റ് എന്നിങ്ങനെ നിരവധി ആകർഷണങ്ങൾ.
കാപ്പി കൃഷി ധാരാളമായി ചെയ്യുന്ന കർണാടകയിലെ മലമ്പ്രദേശം. ഒക്റ്റോബർ മുതൽ മാർച്ച് വരെയാണ് കൂർഗ് സന്ദർശിക്കാൻ നല്ല സമയം.
ദണ്ഡേലി
സാഹസിക സഞ്ചാരികളുടെ സ്വർഗമാണ് ദണ്ഡേലി. ദക്ഷിണേന്ത്യയിലെ സാഹസിക തലസ്ഥാനം എന്നു വിശേഷണം. കർണാടകയിലെ കൊച്ചു ഗ്രാമം. നിരവധി വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ.
കാളി നദിയിലെ റിവർ റാഫ്റ്റിങ്, മൗണ്ടൻ ബൈക്കിങ്, ട്രെക്കിങ്, സൈക്ലിങ്, കയാക്കിങ്. കനോയിങ് തുടങ്ങി അനവധി വിനോദപരിപാടികൾ. ഒക്റ്റോബർ മുതൽ മേയ് വരെയാണ് സീസൺ.
വാൽപ്പാറ
തമഇഴ്നാട് കോയമ്പത്തൂരിൽ ആനമല ഹിൽസിലാണ് വാൽപ്പാറ. ഏഴാം സ്വർഗമെന്നാണ് സഞ്ചാരികൾ വാൽപ്പാറയെ വിശേഷിപ്പിക്കാറുള്ളത്.
ലോംസ് വ്യൂ പോയിന്‍റ്, നല്ലമുഡി പൂഞ്ചോല തുടങ്ങിയ അതി മനോഹരമായ പ്രദേശങ്ങൾ മറ്റൊരു അനുഭവമായി മാറും. വർഷത്തിൽ ഏതു സമയത്തും വാൽപ്പാറ മനോഹരിയായിരിക്കും.
അഗുംബെ
കർണാടകയിലെ ഷിമോഗ ജില്ലയിലാണ് അഗുംബെ . ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചിയെന്നാണ് വിശേഷണം.
ഇവിടത്തെ മഴക്കാടുകൾ സഞ്ചാരികളുടെ ഹൃദയം കവരും. മൺസൂൺ ആണ് അഗുംബെ സന്ദർശിക്കാൻ ഏറ്റവും മികച്ച സമയം.
മഹാബലേശ്വർ
മഹാരാഷ്ട്രയിലെ സാത്താറ ജില്ലയിലാണ് മഹാബലേശ്വർ.എലഫന്‍റ് ഹെഡ് പോയിന്‍റ്, ചിൻമാൻസ് ഫോൾസ്, ധോബി വെള്ളച്ചാട്ടം, സ്ട്രോബറി ഫാം തുടങ്ങി അതി മനോഹരമായ നിരവധി കാഴ്ചകൾ.
ഒക്റ്റോബർ മുതൽ ജൂൺ വരെയാണ് മഹാബലേശ്വർ സന്ദർശിക്കാൻ ഏറ്റവും നല്ല സമയം.