അപൂർവ്വ കാഴ്ചയിൽ അതിശയം പൂണ്ട് ഈസി ജെറ്റ് വിമാന യാത്രക്കാർ. ഐസ് ലാന്‍റിൽ നിന്നും ഇംഗ്ലണ്ടിലേക്കുള്ള യാതക്കിടെയാണ് ആകാശത്തിലെ അപൂർവ്വ കാഴ്ച യാത്രക്കാരിൽ വിസ്മയം തീർത്തത്. വളരെ അപൂർവ്വമായി മാത്രം ദൃശമാകുന്ന നോർത്തേൺ ലൈറ്റ് (Northern Light) അഥവാ ധ്രുവദീപ്തിയുടെ കാഴ്ചയായിരുന്നു അത്. വിമാനത്തിന്‍റെ ഒരു വശത്തുള്ള യാത്രക്കാർക്ക് മാത്രമാണ് ഈ കാഴ്ച കാണാൻ സാധിച്ചിരുന്നത്. എന്നാൽ മറുവശത്തുള്ള യാത്രക്കാർക്കും ദൃശമാകും വിധം വിമാനത്തെ 360 ഡിഗ്രിയിൽ പൈലറ്റ് വട്ടംകറക്കിയതോടെയാണ് എല്ലാവർക്കും ധ്രുവദീപ്തി കാണാൻ സാധിച്ചത്.
ഇതിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. റെക്ജവികിൽ നിന്നും മാഞ്ചസ്റ്ററിലേക്ക് പറക്കുന്നതിനിടെയാണ് ധ്രുവദീപ്തി(aurora borealis) ദൃശമായത്. അപൂർവ്വമായ ഈ ദൃശം എല്ലാ യാത്രക്കാർക്കും കാണാൻ അവസരമൊരുക്കിയ പൈലറ്റിന് നന്ദിയറിച്ച് യാത്രക്കാർ രംഗത്തെത്തിയിരുന്നു. യാത്രക്കാരനായ ആഡം ഗ്രോവ് ഈസിജെറ്റ് EZY1806 ലെ പൈലറ്റിന് ട്വീറ്ററിലൂടെ നന്ദിയറിച്ചിരുന്നു. തെളിഞ്ഞ ആകാശത്ത് നീലയും പിങ്കും പച്ചയും ചേർന്ന് വൈവിധ്യം തീർത്ത ധ്രുവദീപ്തി കാണാൻ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് യാത്രക്കാർ. ഏതാണ്ട് രണ്ട് ദശലക്ഷം പേർക്ക് ഈ അപൂർവ്വകാഴ്ച കാണാൻ സാധിച്ചത്.