71% പേരും യൂസ്ഡ് കാര്‍ വാങ്ങിയത് വാഹന വായ്പയെടുത്ത്

ദേശീയ തലത്തില്‍ കാര്‍ വാങ്ങിയവരില്‍ 64 ശതമാനം പേരാണ് വായ്പകള്‍ തെരഞ്ഞെടുത്തത്. ഇതില്‍ 20 ശതമാനം വനിതകള്‍ക്കാണു നല്‍കിയത്.
71 per cent used car sales through car loan
71% പേരും യൂസ്ഡ് കാര്‍ വാങ്ങിയത് വാഹന വായ്പയെടുത്ത്
Updated on

കൊച്ചി: ഇന്ത്യയിലെ ഓട്ടോടെക് വ്യവസായ മേഖലയിലെ മുന്‍നിരക്കാരായ കാര്‍സ് 24 വഴി കാര്‍ വാങ്ങിയ കേരളത്തിലെ 71 ശതമാനം പേരും വായ്പകള്‍ പ്രയോജനപ്പെടുത്തി. ദേശീയ തലത്തില്‍ കാര്‍ വാങ്ങിയവരില്‍ 64 ശതമാനം പേരാണ് വായ്പകള്‍ തെരഞ്ഞെടുത്തത്. ഇതില്‍ 20 ശതമാനം വനിതകള്‍ക്കാണു നല്‍കിയത്. ഇതിനു പുറമെ ഇന്ത്യയില്‍ എല്ലായിടത്തുമായി പ്രതിദിനം 411 വായ്പാ അപേക്ഷകളാണ് കൈകാര്യം ചെയ്യുന്നത്.

കാര്‍സ് 24 തങ്ങളുടെ സാമ്പത്തിക സേവന വിഭാഗമായ കാര്‍സ് 24 ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് വഴി (സിഎഫ്എസ്പിഎല്‍) കേരളത്തില്‍ വന്‍ നേട്ടമാണ് കൈവരിച്ചത്. വായ്പാ വിതരണത്തില്‍ 160 ശതമാനം വാര്‍ഷികാടിസ്ഥാനത്തിലുള്ള വളര്‍ച്ച സിഎഫ്എസ്പിഎല്‍ നേടി. സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ 102 കോടി രൂപയുടെ വായ്പകളാണ് ഇതുവരെ വിതരണം ചെയ്തത്.

സവിശേഷമായ പദ്ധതികളാണ് കാര്‍സ് 24 മുന്നോട്ടു വെക്കുന്നത്. സീറോ ഡൗണ്‍ പെയ്മെന്‍റ്, വ്യക്തിഗതമായ വ്യവസ്ഥകള്‍, ശരാശരി 11,600 രൂപയുടെ ഇഎംഐ, 72 മാസം വരെയുള്ള വായ്പാ കാലാവധി, ശരാശരി 15 ശതമാനം പലിശ തുടങ്ങിയ ആകര്‍ഷകമായ വ്യവസ്ഥകളും ഇതിലുള്‍പ്പെടുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുന്ന വായ്പാ പ്രക്രിയയാണ് കാർസ് 24ന്‍റേത്.

Trending

No stories found.

Latest News

No stories found.