ഇന്ത്യയിലെത്താൻ ടെസ്‌ലയ്ക്ക് വഴിയൊരുങ്ങുന്നു; ഇവി ഇറക്കുമതി തീരുവ കുറച്ചേക്കും

ബ്രിട്ടനിൽനിന്നുള്ള വിലയേറിയ ഇലക്‌ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവയിലായിരിക്കും ആദ്യം കുറവ് വരുത്തുക
Symbolic image of an EV
Symbolic image of an EV
Updated on

ബി​സി​ന​സ് ലേ​ഖ​ക​ൻ

കൊ​ച്ചി: ഹ​രി​ത ഇ​ന്ധ​ന​ങ്ങ​ള്‍ക്ക് പ്രോ​ത്സാ​ഹ​നം ന​ല്‍കു​ന്ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വൈ​ദ്യു​ത വാ​ഹ​ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തിത്തീ​രു​വ കു​റ​യ്ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഇ​ന്ത്യ. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ബ്രി​ട്ട​നി​ല്‍ നി​ന്നു​ള്ള വി​ല കൂ​ടി​യ വൈ​ദ്യു​ത വാ​ഹ​ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി തീ​രു​വ​യി​ല്‍ ഗ​ണ്യ​മാ​യ കു​റ​വു വ​രു​ത്താ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്.

അ​മെ​രി​ക്ക​യി​ലെ പ്ര​മു​ഖ കാ​ര്‍ നി​ർ​മാ​താ​ക്ക​ളാ​യ ടെ​സ്‌​ല​യു​ടെ ഇ​ന്ത്യ പ്ര​വേ​ശ​നം വേ​ഗ​ത്തി​ലാ​ക്കാ​നും പു​തി​യ തീ​രു​മാ​നം കാ​ര​ണ​മാ​കു​മെ​ന്ന് വി​ല​യി​രു​ത്തു​ന്നു. നി​ല​വി​ല്‍ ഹൈ​ഡ്രോ കാ​ര്‍ബ​ണു​ക​ളു​പ​യോ​ഗി​ച്ച് ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്ക് സ​മാ​ന​മാ​യ ഇ​റ​ക്കു​മ​തി തീ​രു​വ​യാ​ണ് ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ക്കും ഇ​ന്ത്യ ഈ​ടാ​ക്കു​ന്ന​ത്.

അ​തേ​സ​മ​യം വാ​ഹ​ന നി​ർ​മാ​ണ രം​ഗ​ത്ത് വ​ലി​യ നി​ക്ഷേ​പം ഉ​റ​പ്പു​ന​ല്‍കു​ന്ന ക​മ്പ​നി​ക​ള്‍ക്ക് തു​ട​ക്ക​ത്തി​ല്‍ നി​ശ്ചി​ത വ​ര്‍ഷ​ങ്ങ​ളി​ലേ​ക്ക് കാ​റു​ക​ള്‍ പു​റ​ത്തു​നി​ന്നും കൊ​ണ്ടു​വ​രു​ന്ന​തി​ന് ഇ​റ​ക്കു​മ​തി നി​കു​തി​യി​ല്‍ കു​റ​വു വ​രു​ത്താ​മെ​ന്ന് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ നേ​ര​ത്തെ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

ലോ​ക​ത്തി​ലെ അ​തി​സ​മ്പ​ന്ന​രി​ലൊ​രാ​ളാ​യ ഇ​ലോ​ണ്‍ മ​സ്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടെ​സ്‌​ല ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ലെ​ത്താ​ന്‍ മു​ന്നോ​ട്ടു വെ​യ്ക്കു​ന്ന പ്ര​ധാ​ന നി​ബ​ന്ധ​ന എ​ക്സൈ​സ് നി​കു​തി​യി​ല്‍ കു​റ​വു വ​രു​ത്ത​ണ​മെ​ന്നാ​ണ്. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ളി​ല്‍ ഏ​റെ സ​ഹാ​യി​ക്കു​ന്ന വൈ​ദ്യു​ത വാ​ഹ​ന​ങ്ങ​ള്‍ക്ക് ഉ​യ​ര്‍ന്ന നി​കു​തി ഏ​ര്‍പ്പെ​ടു​ത്തു​ന്ന​തി​ല്‍ അ​മെ​രി​ക്ക​യും യൂ​റോ​പ്പും എ​തി​ർ​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ അ​നു​കൂ​ല ന​യം സ്വീ​ക​രി​ച്ചാ​ല്‍ അ​ടു​ത്ത വ​ര്‍ഷം മാ​ര്‍ച്ചി​ന് മു​ന്‍പ് ടെ​സ്‌​ല ഇ​ന്ത്യ​യി​ല്‍ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

യു​കെ​യി​ല്‍ നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി 30 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഇ​ന്ത്യ. യു​കെ​യും ഇ​ന്ത്യ​യു​മാ​യു​ള്ള സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ല്‍ ഇ​ക്കാ​ര്യം ഉ​ള്‍പ്പെ​ടു​ത്താ​നാ​ണ് നി​ര്‍ദേ​ശം. ഇ​ന്ത്യ​യി​ല്‍ നി​ന്നും ക​യ​റ്റി അ​യ​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളു​ടെ മേ​ല്‍ ന​വം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ കാ​ര്‍ബ​ണ്‍ നി​കു​തി ഈ​ടാ​ക്കാ​നു​ള്ള യു​കെ​യു​ടെ തീ​രു​മാ​നം കാ​ര​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ സ്വ​ത​ന്ത്ര വ്യാ​പാ​ര ച​ര്‍ച്ച​ക​ള്‍ ട്രാ​ക്കി​ലാ​ക്കാ​ന്‍ പു​തി​യ തീ​രു​മാ​നം കാ​ര​ണ​മാ​കും. അ​ടു​ത്ത വ​ര്‍ഷം ജ​നു​വ​രി​യി​ല്‍ ക​രാ​ര്‍ ഒ​പ്പു​വെ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

യു​കെ​യി​ല്‍ നി​ന്നും 80,000 ഡോ​ള​റി​ല​ധി​കം വി​ല​യു​ള്ള 25,000 കാ​റു​ക​ള്‍ വ​രെ 30 ശ​ത​മാ​നം നി​കു​തി ഈ​ടാ​ക്കി ഇ​റ​ക്കു​മ​തി​ക്ക് അ​നു​മ​തി ന​ല്‍കാ​മെ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ നി​ര്‍ദേ​ശം. 40,000 ഡോ​ള​ര്‍ വ​രെ വി​ല​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ക്ക് നി​ല​വി​ല്‍ ഇ​ന്ത്യ 70 ശ​ത​മാ​നം നി​കു​തി​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. 40,000 ഡോ​ള​റി​ന് മു​ക​ളി​ല്‍ വി​ല​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ക്ക് 100 ശ​ത​മാ​ന​മാ​ണ് ഇ​റ​ക്കു​മ​തി തീ​രു​വ.

Trending

No stories found.

Latest News

No stories found.