ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് വില കൂടും

കേന്ദ്ര സർക്കാർ സബ്സിഡി നിരക്ക് വെട്ടിക്കുറച്ചതാണ് കാരണം
ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് വില കൂടും
Updated on

കൊ​ച്ചി: കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ സ​ബ്സി​ഡി വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ രാ​ജ്യ​ത്ത് ഇ​ല​ക്‌​ട്രി​ക് സ്കൂ​ട്ട​റു​ക​ള്‍ക്ക് വി​ല കൂ​ടാ​ന്‍ സാ​ധ്യ​ത. ഫാ​സ്റ്റ​ര്‍ അ​ഡോ​പ്ഷ​ന്‍ ആ​ന്‍ഡ് മാ​നു​ഫാ​ക്ച്ച​റി​ങ് ഒ​ഫ് ഹൈ​ബ്രി​ഡ് ആ​ന്‍ഡ് ഇ​ല​ക്‌​ട്രി​ക് വെ​ഹി​ക്കി​ള്‍സ് (ഫെ​യിം)- 2 സ​ബ്സി​ഡി നി​ല​വി​ല്‍ വാ​ഹ​ന വി​ല​യു​ടെ പ​ര​മാ​വ​ധി 40 ശ​ത​മാ​നം അ​ല്ലെ​ങ്കി​ല്‍ ബാ​റ്റ​റി കി​ലോ​വാ​ട്ട് അ​വ​റി​ന് (കെ​ഡ​ബ്ല്യു​എ​ച്ച്) 15,000 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ല​ഭി​ക്കു​ക. ഇ​വ​യി​ല്‍ ഏ​താ​ണോ കു​റ​വ് ആ ​സ​ബ്സി​ഡി ആ​നു​കൂ​ല്യ​മേ ല​ഭി​ക്കൂ.

സ​ബ്സി​ഡി നി​ര​ക്ക് എ​ക്സ്ഷോ​റൂം വി​ല​യു​ടെ പ​ര​മാ​വ​ധി 40 ശ​ത​മാ​ന​മെ​ന്ന​ത് കേ​ന്ദ്രം 15 ശ​ത​മാ​ന​മാ​ക്കി വെ​ട്ടി​ച്ചു​രു​ക്കി. കി​ലോ വാ​ട്ട് അ​വ​റി​ന് (കെ​ഡ​ബ്ല്യു​എ​ച്ച്) 15,000 രൂ​പ​യാ​യി​രു​ന്ന​ത് 10,000 രൂ​പ​യാ​യും കു​റ​ച്ചു. ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ ഇ​ത് പ്രാ​ബ​ല്യ​ത്തി​ലാ​കും. സ​ബ്സി​ഡി വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ ഇ​ല​ക്‌​ട്രി​ക് സ്കൂ​ട്ട​റു​ക​ള്‍ക്ക് 35,000 രൂ​പ വ​രെ വി​ല കൂ​ടു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ലു​ക​ള്‍. എ​ന്നാ​ല്‍, ഈ ​ബാ​ധ്യ​ത​യി​ല്‍ നി​ശ്ചി​ത​പ​ങ്ക് സ്വ​യം വ​ഹി​ക്കാ​ന്‍ ക​മ്പ​നി​ക​ള്‍ ത​യാ​റാ​യാ​ല്‍ വ​ലി​യ വി​ല വ​ർ​ധ​ന ഒ​ഴി​വാ​കും. പ​ക്ഷേ, ഈ ​വി​ഷ​യ​ത്തി​ല്‍ ക​മ്പ​നി​ക​ള്‍ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ഫെ​യിം-2 പ​ദ്ധ​തി പ്ര​കാ​രം 10 ല​ക്ഷം ഇ​ല​ക്‌​ട്രി​ക് സ്കൂ​ട്ട​റു​ക​ള്‍ക്ക് സ​ബ്സി​ഡി ന​ല്‍കു​ക​യാ​യി​രു​ന്നു കേ​ന്ദ്ര​ല​ക്ഷ്യം. കേ​ന്ദ്ര ഹെ​വി ഇ​ന്‍ഡ​സ്ട്രീ​സ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​പ്ര​കാ​രം ഈ ​വ​ര്‍ഷം മേ​യ് 22 വ​രെ രാ​ജ്യ​ത്ത് 9,88,676 ഇ​ല​ക്‌​ട്രി​ക് സ്കൂ​ട്ട​റു​ക​ള്‍ വി​റ്റ​ഴി​ഞ്ഞി​ട്ടു​ണ്ട്. കേ​ന്ദ്ര​ല​ക്ഷ്യ​ത്തി​ല്‍ നി​ന്ന് വെ​റും 11,324 യൂ​ണി​റ്റു​ക​ള്‍ മാ​ത്രം അ​ക​ലെ​യാ​ണ് വി​ല്‍പ്പ​ന. കേ​ന്ദ്ര​ല​ക്ഷ്യം ഈ ​മാ​സം ത​ന്നെ മ​റി​ക​ട​ക്കു​മെ​ന്ന് ഉ​റ​പ്പു​മാ​ണ്. വി​ല്‍പ്പ​ന കൂ​ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ലും പ്രൊ​ഡ​ക്ഷ​ന്‍ ലി​ങ്ക്ഡ് ഇ​ന്‍സെ​ന്‍റീ​വ് (പി​എ​ല്‍ഐ) സ്കീം ​പ്ര​കാ​രം ക​മ്പ​നി​ക​ള്‍ക്ക് ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്നു​ണ്ടെ​ന്ന​ത് പ​രി​ഗ​ണി​ച്ചു​മാ​ണ് സ​ബ്സി​ഡി കു​റ​ച്ച​ത്. ക​മ്പ​നി​ക​ള്‍ക്കി​ട​യി​ലെ മ​ത്സ​രം മൂ​ലം വി​ല ആ​ക​ര്‍ഷ​ക​മാ​യി കു​റ​ച്ച് ത​ന്നെ നി​ര്‍ത്താ​ന്‍ ക​മ്പ​നി​ക​ള്‍ നി​ര്‍ബ​ന്ധി​ത​രാ​കു​മെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

മി​ക​ച്ച വി​ല്‍പ്പ​ന നേ​ടി മു​ന്നേ​റു​ന്ന ഇ​ല​ക്‌​ട്രി​ക് ടൂ​വീ​ല​ര്‍ വി​പ​ണി​ക്ക് സ​മ്മ​ര്‍ദ​മേ​കു​ന്ന​താ​ണ് സ​ബ്സി​ഡി വെ​ട്ടി​ക്കു​റ​ച്ച കേ​ന്ദ്ര തീ​രു​മാ​നം. കേ​ര​ള​ത്തി​ല്‍ ഈ ​വ​ര്‍ഷം ജ​നു​വ​രി മു​ത​ല്‍ ഈ ​മാ​സം 22 വ​രെ ഒ​ല 10,360 ഇ-​സ്കൂ​ട്ട​റു​ക​ളും ഏ​ത​ര്‍ എ​ന​ര്‍ജി 7,150 ഇ-​സ്കൂ​ട്ട​റു​ക​ളും വി​റ്റ​ഴി​ച്ചി​ട്ടു​ണ്ട്. സ​ബ്സി​ഡി വെ​ട്ടി​ക്കു​റ​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ല കൂ​ടു​ന്ന​തോ​ടെ ഈ ​നേ​ട്ടം നി​ല​നി​ര്‍ത്താ​നാ​കാ​തെ വ​ന്നേ​ക്കും.

Trending

No stories found.

Latest News

No stories found.