ന്യൂഡൽഹി: മുൻനിര പ്രീമിയം കാർ നിർമാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ജനപ്രിയ ഫാമിലി സെഡാനായ ഹോണ്ട അമേസിന്റെ 10ാം വാർഷികം ആഘോഷിക്കുന്നു. 2013 ഏപ്രിലിൽ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ഈ കാർ പിന്നീട് ഹോണ്ടയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി. ഇതുവരെ 5.3 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു.
ഒന്നാം തലമുറ ഹോണ്ട അമേസ് 2018 മാർച്ച് വരെ 2.6 ലക്ഷം യൂണിറ്റുകൾ വിറ്റു. രണ്ടാം തലമുറയിൽ 2018 മെയ് മാസത്തിൽ ലോഞ്ച് ചെയ്തതിനു ശേഷം 2.7 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു. നിലവിൽ രാജ്യത്ത് വിറ്റഴിക്കുന്ന ഓരോ 2 ഹോണ്ട കാറുകളിലും ഒന്നു കൂടിയാണ് അമേസ്. ഇത് ഇന്ത്യയിലെ എച്ച്സിഐഎൽന്റെ വിൽപ്പനയുടെ 53% വരും.
""ആദ്യമായി വാങ്ങുന്നവരിൽ 40 ശതമാനം അമേസ് തിരഞ്ഞെടുക്കുന്നു. കൂടാതെ നിലവിലെ മോഡൽ വിൽപ്പനയുടെ ഏകദേശം 35% വരുന്ന അഡ്വാൻസ്ഡ് സിവിടി ഓട്ടോമാറ്റിക് വേരിയന്റുകളോട് വർധിച്ചുവരുന്ന മുൻഗണന കാണിക്കുന്നു''- ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിന്റെ പ്രസിഡന്റും സിഇഒയുമായ തകുയ സുമുറ പറഞ്ഞു.
ഹോണ്ടയുടെ രാജസ്ഥാനിലെ തപുകര പ്ലാന്റിലാണ് അമേസ് നിർമ്മിക്കുന്നു. മെയ്ഡ് ഇൻ ഇന്ത്യ ഹോണ്ട അമേസ് ദക്ഷിണാഫ്രിക്കയിലേക്കും സാർക്ക് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുമുണ്ട്. ഹോണ്ടയുടെ നൂതന പവർട്രെയിൻ, ബോൾഡ് ഡിസൈൻ, അത്യാധുനികവും വിശാലവുമായ ഇന്റീരിയറുകൾ, മികച്ച ഡ്രൈവിങ് പ്രകടനം, നൂതന സവിശേഷതകൾ, സുരക്ഷാ സാങ്കേതികവിദ്യകൾ, ഇന്ധനക്ഷമത എന്നിവ ഇതിൽ സംയോജിക്കപ്പെട്ടിരിക്കുന്നു.