സ്മാർട്ട് കീ ഉൾപ്പെടെ പുത്തൻ ഫീച്ചറുകളുമായി ഹോണ്ട ഡിയോ

70,211 രൂ​പ​ ഡ​ല്‍ഹി എ​ക്സ്ഷോ​റൂം പ്രാ​രം​ഭ വി​ല
സ്മാർട്ട് കീ ഉൾപ്പെടെ പുത്തൻ ഫീച്ചറുകളുമായി ഹോണ്ട ഡിയോ
Updated on

കൊ​ച്ചി: സ്മാ​ര്‍ട്ട് കീ ​ഉ​ള്‍പ്പെ​ടെ​യു​ള്ള പു​ത്ത​ന്‍ ഫീ​ച്ച​റു​ക​ള്‍ ഉ​ള്‍പ്പെ​ടു​ത്തി, ഹോ​ണ്ട മോ​ട്ടോ​ര്‍സൈ​ക്കി​ള്‍ ആ​ന്‍ഡ് സ്കൂ​ട്ട​ര്‍ ഇ​ന്ത്യ പു​തി​യ ഒ​ബി​ഡി2 മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന 2023 ഡി​യോ പു​റ​ത്തി​റ​ക്കി.

ആ​ഗോ​ള നി​ല​വാ​ര​ത്തി​ലു​ള്ള എ​ന്‍ഹാ​ന്‍സ്ഡ് സ്മാ​ര്‍ട്ട് പ​വ​ര്‍ (ഇ​എ​സ്പി) ശ​ക്തി​പ്പെ​ടു​ത്തു​ന്ന ഹോ​ണ്ട​യു​ടെ ഏ​റ്റ​വും വി​ശ്വ​സ​നീ​യ​മാ​യ 110സി​സി പി​ജി​എം-​എ​ഫ്ഐ എ​ൻ​ജി​നാ​ണ് പു​തി​യ ഡി​യോ മോ​ഡ​ലി​ന്. യു​ണീ​ക് ഹോ​ണ്ട എ​സി​ജി സ്റ്റാ​ര്‍ട്ട​ര്‍, പ്രോ​ഗ്രാം​ഡ് ഫ്യു​വ​ല്‍ ഇ​ഞ്ച​ക്ഷ​ന്‍ (പി​ജി​എം-​എ​ഫ്ഐ), മെ​ച്ച​പ്പെ​ടു​ത്തി​യ സ്മാ​ര്‍ട്ട് ടം​ബി​ള്‍ ടെ​ക്നോ​ള​ജി, ഫ്രി​ക്ഷ​ന്‍ റി​ഡ​ക്ഷ​ന്‍ എ​ന്നി​വ​യു​ടെ സം​യോ​ജ​ന​മാ​ണ് എ​ന്‍ഹാ​ന്‍സ്ഡ് സ്മാ​ര്‍ട്ട് പ​വ​ര്‍. 70,211 രൂ​പ​യാ​ണ് ഡ​ല്‍ഹി എ​ക്സ്ഷോ​റൂം പ്രാ​രം​ഭ വി​ല.

ഹോ​ണ്ട സ്മാ​ര്‍ട്ട് കീ​യാ​ണ് പു​തി​യ ഡി​യോ മോ​ഡ​ലി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന സ​വി​ശേ​ഷ​ത. വാ​ഹ​നം എ​ളു​പ്പ​ത്തി​ല്‍ ക​ണ്ടെ​ത്തു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന സ്മാ​ര്‍ട്ട് ഫൈ​ന്‍ഡ്, ഫി​സി​ക്ക​ല്‍ കീ ​ഉ​പ​യോ​ഗി​ക്കാ​തെ വാ​ഹ​നം ലോ​ക്ക് ചെ​യ്യാ​നും അ​ണ്‍ലോ​ക്ക് ചെ​യ്യാ​നും ക​ഴി​യു​ന്ന സ്മാ​ര്‍ട്ട് അ​ണ്‍ലോ​ക്ക്, സ്മാ​ര്‍ട്ട് കീ ​വാ​ഹ​ന​ത്തി​ന്‍റെ ര​ണ്ട് മീ​റ്റ​ര്‍ പ​രി​ധി​ക്കു​ള്ളി​ലാ​ണെ​ങ്കി​ല്‍ റൈ​ഡ​റെ സു​ഗ​മ​മാ​യി വാ​ഹ​നം സ്റ്റാ​ര്‍ട്ട് ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കു​ന്ന സ്മാ​ര്‍ട്ട് സ്റ്റാ​ര്‍ട്ട്, വാ​ഹ​ന മോ​ഷ​ണം ത​ട​യു​ന്ന സ്മാ​ര്‍ട്ട് സേ​ഫ് എ​ന്നീ സ​വി​ശേ​ഷ​ത​ക​ള്‍ ഉ​ള്‍ക്കൊ​ള്ളു​ന്ന​താ​ണ് ഹോ​ണ്ട സ്മാ​ര്‍ട്ട് കീ.

12 ​ഇ​ഞ്ച് ഫ്ര​ണ്ട് വീ​ലോ​ടു കൂ​ടി​യ ടെ​ലി​സ്കോ​പി​ക് സ​സ്പെ​ന്‍ഷ​ന്‍, 18 ലി​റ്റ​ര്‍ സ്റ്റോ​റേ​ജ്, ര​ണ്ട് ലി​ഡ് ഫ്യു​വ​ല്‍ ഓ​പ്പ​ണി​ങ് സി​സ്റ്റം, ലോ​ക്ക് മോ​ഡ്, എ​ന്‍ജി​ന്‍ സ്റ്റാ​ര്‍ട്ട്/​സ്റ്റോ​പ് സ്വി​ച്ച്, ഫ്ര​ണ്ട് പോ​ക്ക​റ്റ്, പാ​സി​ങ് സ്വി​ച്ച്, മൂ​ന്ന് ത​ല​ങ്ങ​ളി​ലാ​യി ക്ര​മീ​ക​രി​ക്കാ​വു​ന്ന റി​യ​ര്‍ സ​സ്പെ​ന്‍ഷ​ന്‍ തു​ട​ങ്ങി​യ​വ​യാ​ണ് 2023 ഡി​യോ മോ​ഡ​ലി​ന്‍റെ മ​റ്റു സ​വി​ശേ​ഷ​ത​ക​ള്‍. ഈ ​രം​ഗ​ത്ത് ആ​ദ്യ​മാ​യി പ​ത്തു​വ​ര്‍ഷ​ത്തെ പ്ര​ത്യേ​ക വാ​റ​ന്‍റി പാ​ക്കെ​ജും ഹോ​ണ്ട ഡി​യോ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ന​ല്‍കു​ന്നു.

Trending

No stories found.

Latest News

No stories found.