കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ 2023 ഷൈന്‍ 125 പുറത്തിറക്കി.
ആഗോള നിലവാരത്തിലുള്ള എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ഇഎസ്പി) ശക്തിപ്പെടുത്തുന്ന 125സിസി ബിഎസ്6 പിജിഎം-എഫ്ഐ എൻജിനാണ് പുതിയ മോഡലിനുള്ളത്. 162 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും, 1285 എംഎം നീളമുള്ള വീല്‍ബേസും, 651 എംഎം നീളമുള്ള സീറ്റും മികച്ച യാത്ര ഉറപ്പാക്കും. ട്യൂബ്ലെസ് ടയറുകൾ, എൻജിന് സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സ്വിച്ച്, ഡിസി ഹെഡ്ലാംപ്, ഇന്റഗ്രേറ്റഡ് ഹെഡ്ലാംപ് ബീം, പാസിങ് സ്വിച്ച് എന്നിവയും വാഹനത്തിന് അത്യാധുനിക സൗകര്യം ഉറപ്പാക്കുന്നു.
ക്രോം ഗാര്ണിഷോടു കൂടിയ ബോള്‍ഡ് ഫ്രണ്ട് വൈസര്‍, പ്രീമിയം ക്രോം സൈഡ് കവറുകള്‍, അഴകാര്‍ന്ന ഗ്രാഫിക്സ്, ആകര്‍ഷകമായ ക്രോം മഫ്ളര്‍ എന്നിവ പുതിയ മോഡലിന്റെ പ്രത്യേകതകളാണ്. നൂതനമായ മീറ്റര്‍ ഡിസൈന്‍, സ്മാര്‍ട്ട് ടെയില്‍ ലാംപ്, ട്രെന്‍ഡി ബ്ലാക്ക് അലോയ്കള്‍ എന്നിവയും ഈ മോഡലിനെ വ്യത്യസ്തമാക്കുന്നു.
10 വര്‍ഷത്തെ പ്രത്യേക വാറന്റി പാക്കെജും (മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + ഏഴ് വര്‍ഷത്തെ ഓപ്ഷണല്‍ എക്സ്റ്റന്‍ഡഡ് വാറന്റി) ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നു. ബ്ലാക്ക്, ജെനി ഗ്രേ മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ, റെബല്‍ റെഡ് മെറ്റാലിക്, ഡീസെന്റ് ബ്ലൂ മെറ്റാലിക് എന്നിങ്ങനെ അഞ്ച് നിറങ്ങളില്‍ 2023 ഷൈന്‍ 125 ലഭിക്കും. ഡ്രം വേരിയന്റിന് 79,800 രൂപയും, ഡിസ്ക് വേരിയന്റിന് 83,800 രൂപയുമാണ് ന്യൂഡല്‍ഹി എക്സ്ഷോറൂം വില.