ഹോണ്ടയിൽ നിന്ന് സ്പോർട്ടി ഡിയോ 125

ഡ്യു​വ​ല്‍ ഔ​ട്ട്‌​ലെ​റ്റ് മ​ഫ്‌​ല​ര്‍, സ്പോ​ര്‍ട്ടി എ​ക്സ്ഹോ​സ്റ്റ് നോ​ട്ട് എ​ന്നി​വ​യ്ക്കൊ​പ്പം സ്പോ​ര്‍ട്ടി ഫ്ര​ണ്ട് ഡി​സൈ​നാ​ണ് പു​തി​യ ഡി​യോ മോ​ഡ​ലി​ന്
ഹോണ്ട സ്പോർട്ടി ഡിയോ 125
ഹോണ്ട സ്പോർട്ടി ഡിയോ 125
Updated on

കൊ​ച്ചി: ഹോ​ണ്ട മോ​ട്ടോ​ര്‍സൈ​ക്കി​ള്‍ & സ്കൂ​ട്ട​ര്‍ ഇ​ന്ത്യ ഏ​റ്റ​വും പു​തി​യ സ്പോ​ര്‍ട്ടി ഡി​യോ 125 അ​വ​ത​രി​പ്പി​ച്ചു. ഡ്യു​വ​ല്‍ ഔ​ട്ട്‌​ലെ​റ്റ് മ​ഫ്‌​ല​ര്‍, സ്പോ​ര്‍ട്ടി എ​ക്സ്ഹോ​സ്റ്റ് നോ​ട്ട് എ​ന്നി​വ​യ്ക്കൊ​പ്പം സ്പോ​ര്‍ട്ടി ഫ്ര​ണ്ട് ഡി​സൈ​നാ​ണ് പു​തി​യ ഡി​യോ മോ​ഡ​ലി​ന്. പു​തി​യ സ്പ്ലി​റ്റ് ഗ്രാ​ബ് റെ​യ്‌​ലോ​ടു കൂ​ടി​യ മോ​ഡേ​ണ്‍ ടെ​യ്‌​ല്‍ ലാം​പ്, വേ​വ്ഡി​സ്ക് ബ്രേ​ക്ക്, അ​ലോ​യ് വീ​ല്‍സ്, ഏ​റ്റ​വും പു​തി​യ ഗ്രാ​ഫി​ക്സ്, പു​തി​യ ലോ​ഗോ തു​ട​ങ്ങി​യ​വ ഡി​യോ​യെ കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​ക്കു​ന്നു.

ആ​ഗോ​ള നി​ല​വാ​ര​ത്തി​ലു​ള്ള എ​ന്‍ഹാ​ന്‍സ്ഡ് സ്മാ​ര്‍ട്ട് പ​വ​ര്‍ (ഇ​എ​സ്പി) ശ​ക്തി​പ്പെ​ടു​ത്തു​ന്ന ഹോ​ണ്ട​യു​ടെ ഏ​റ്റ​വും വി​ശ്വ​സ​നീ​യ​മാ​യ 125സി​സി പി​ജി​എം-​എ​ഫ്ഐ എ​ൻ​ജി​നും ഹോ​ണ്ട സ്മാ​ര്‍ട്ട് കീ​യും പു​തി​യ ഡി​യോ മോ​ഡ​ലി​ല്‍ ഉ​ള്‍ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. വാ​ഹ​നം എ​ളു​പ്പ​ത്തി​ല്‍ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള സ്മാ​ര്‍ട്ട് ഫൈ​ന്‍ഡ്, ഫി​സി​ക്ക​ല്‍ കീ ​ഉ​പ​യോ​ഗി​ക്കാ​തെ വാ​ഹ​നം ലോ​ക്ക് ചെ​യ്യാ​നും അ​ണ്‍ലോ​ക്ക് ചെ​യ്യാ​നും ക​ഴി​യു​ന്ന സ്മാ​ര്‍ട്ട് അ​ണ്‍ലോ​ക്ക്, സ്മാ​ര്‍ട്ട് കീ ​വാ​ഹ​ന​ത്തി​ന്‍റെ ര​ണ്ട് മീ​റ്റ​ര്‍ പ​രി​ധി​ക്കു​ള്ളി​ലാ​ണെ​ങ്കി​ല്‍ വാ​ഹ​നം സ്റ്റാ​ര്‍ട്ട് ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്ന സ്മാ​ര്‍ട്ട് സ്റ്റാ​ര്‍ട്ട്, വാ​ഹ​ന മോ​ഷ​ണം ത​ട​യു​ന്ന സ്മാ​ര്‍ട്ട് സേ​ഫ് എ​ന്നി​വ​യു​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ഹോ​ണ്ട സ്മാ​ര്‍ട്ട് കീ ​സി​സ്റ്റം.

നി​ല​വി​ലെ ഇ​ന്ധ​ന​ത്തി​ല്‍ സ​ഞ്ച​രി​ക്കാ​വു​ന്ന ദൂ​രം, ശ​രാ​ശ​രി ഇ​ന്ധ​ന ക്ഷ​മ​ത, റി​യ​ല്‍-​ടൈം ഇ​ന്ധ​ന​ക്ഷ​മ​ത എ​ന്നി​വ അ​റി​യാ​നാ​കു​ന്ന ഡി​ജി​റ്റ​ല്‍ മീ​റ്റ​റും വാ​ഹ​ന​ത്തി​ലു​ണ്ട്. ഐ​ഡ്‌​ലി​ങ് സ്റ്റോ​പ്പ് സി​സ്റ്റം, എ​ൻ​ജി​ന്‍ ഇ​ന്‍ഹി​ബി​റ്റ​റു​ള്ള സൈ​ഡ് സ്റ്റാ​ന്‍ഡ്, 12 ഇ​ഞ്ച് ഫ്ര​ണ്ട് വീ​ലോ​ടു കൂ​ടി​യ ടെ​ലി​സ്കോ​പി​ക് സ​സ്പെ​ന്‍ഷ​ന്‍, കോം​ബി ബ്രേ​ക്ക് സി​സ്റ്റം, മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി ക്ര​മീ​ക​രി​ക്കാ​വു​ന്ന റി​യ​ര്‍ സ​സ്പെ​ന്‍ഷ​ന്‍, ഡ്യു​വ​ല്‍ ഫ​ങ്ഷ​ൻ സ്വി​ച്ച്, ഡ്യു​വ​ല്‍ ലി​ഡ് ഫ്യു​വ​ൽ ഓ​പ്പ​ണി​ങ് സി​സ്റ്റം, 18 ലി​റ്റ​ർ സ്റ്റോ​റേ​ജ്, ഫ്ര​ണ്ട് പോ​ക്ക​റ്റ്, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഹെ​ഡ്‌​ലാം​പ് ബീം & ​പാ​സി​ങ് സ്വി​ച്ച്, ലോ​ക്ക്മോ​ഡ് തു​ട​ങ്ങി​യ​വ​യും സ​വി​ശേ​ഷ​ത​ക​ളാ​ണ്.

10 വ​ര്‍ഷ​ത്തെ പ്ര​ത്യേ​ക വാ​റ​ന്‍റി പാ​ക്കെ​ജും (മൂ​ന്ന് വ​ര്‍ഷ സ്റ്റാ​ന്‍ഡേ​ര്‍ഡ് വാ​റ​ന്‍റി​യും, 7 വ​ര്‍ഷ ഓ​പ്ഷ​ണ​ല്‍ വാ​റ​ന്‍റി​യും) ഹോ​ണ്ട ഡി​യോ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ന​ല്‍കു​ന്നു. പേ​ള്‍ സൈ​റ​ണ്‍ ബ്ലൂ, ​പേ​ള്‍ ഡീ​പ് ഗ്രൗ​ണ്ട് ഗ്രേ, ​പേ​ള്‍ നൈ​റ്റ്സ്റ്റാ​ര്‍ ബ്ലാ​ക്ക്, മാ​റ്റ് മാ​ര്‍വ​ല്‍ ബ്ലൂ ​മെ​റ്റാ​ലി​ക്, മാ​റ്റ് ആ​ക്സി​സ് ഗ്രേ ​മെ​റ്റാ​ലി​ക്, മാ​റ്റ് സാ​ങ്രി​യ റെ​ഡ് മെ​റ്റാ​ലി​ക്, സ്പോ​ര്‍ട്സ് റെ​ഡ് എ​ന്നീ ഏ​ഴ് നി​റ​ഭേ​ദ​ങ്ങ​ളി​ല്‍ വ​രു​ന്ന പു​തി​യ ഡി​യോ​യു​ടെ സ്റ്റാ​ന്‍ഡേ​ര്‍ഡ് വേ​രി​യ​ന്‍റി​ന് 83,400 രൂ​പ​യും, സ്മാ​ര്‍ട്ട് മോ​ഡ​ലി​ന് 91,300 രൂ​പ​യു​മാ​ണ് ന്യൂ​ഡ​ല്‍ഹി എ​ക്സ് ഷോ​റൂം വി​ല.

Trending

No stories found.

Latest News

No stories found.